ടൈറ്റില്‍ 9 നിയമത്തിന്‍റെ വാർഷികം; കുട്ടികള്‍ക്കൊപ്പം ബാസ്കറ്റ് ബോള്‍ കളിച്ച് കമലാ ഹാരിസ്

kamalaharis-01
SHARE

വാഷിങ്ടണിലെ സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ബാസ്കറ്റ് ബോള്‍ കളിച്ച് യു.എസ്.വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ടൈറ്റില്‍ നയന്‍ നിയമത്തിന്‍റ അമ്പതാം വാര്‍ഷികം പ്രമാണിച്ചുള്ള പരിപാടിയിലാണ് കമലാ ഹാരിസ് കുട്ടികള്‍ക്കൊപ്പം ബാസ്കറ്റ് ബോള്‍ കളിച്ചത്. 

രാഷ്ട്രീയത്തിലെ മികവ് ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ കാട്ടാനാകാതെ യു.എസ് വൈസ് പ്രസിഡന്‍റ്. വിദ്യാര്‍ഥിനികള്‍ നിരന്തരമായി പ്രോല്‍സാഹിപ്പിച്ചെങ്കിലും ആദ്യ അ‍ഞ്ചുശ്രമങ്ങളിലും പന്ത് ബാസ്കറ്റിലെത്തിക്കാന്‍ കമലയ്ക്ക് കഴിഞ്ഞില്ല.

ഒടുവില്‍ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫിന്‍റെ ഉപദേശം. ആറാമത്തെ ശ്രമത്തില്‍ പന്ത് ബാസ്കറ്റില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യത ഉറപ്പാക്കുന്ന നിയമമാണ് ടൈറ്റില്‍ നയന്‍ എന്നപേരില്‍ അറിയപ്പെടുന്നത്. 

MORE IN SPORTS
SHOW MORE