‘പന്ത്’ ബാറ്റിങ് നിരയുടെ അവിഭാജ്യഘടകം; ലോകകപ്പിനുണ്ടാകുമെന്ന സൂചന നൽകി രാഹുൽ

PANDHWB
SHARE

ട്വന്റി 20 ലോകകപ്പിന് ഋഷഭ് പന്ത് ടീമില്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ഇന്ത്യന്‍ ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. ഋഷഭ് പന്ത് ടീമിന്റെ ബാറ്റിങ് നിരയുടെ അവിഭാജ്യഘടകമാണെന്ന് ദ്രാവിഡ് പറഞ്ഞു. അവസാന അഞ്ച് ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും വളരെ നന്നായി ബാറ്റുചെയ്യുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20മല്‍സരങ്ങളില്‍ നിന്ന് ഋഷഭ് പന്ത് നേടിയത് 58റണ്‍സ് മാത്രമാണ്. ഇതിന്റെ പ​ശ്ചാത്തലത്തില്‍ പന്തിനെ ട്വന്റി 20 ലോകകപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ടീം ഇന്ത്യ കോച്ച് നിലപാട് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന്റെ അവിഭാജ്യഘടകമാണ് ഋഷഭ് പന്തെന്ന് ദ്രാവിഡ് പറയുന്നു. ഒപ്പം മധ്യനിരയില്‍ ഒരു ഇടംകയ്യന്‍ ബാറ്റര്‍ ഉണ്ടാവുക വളരെ പ്രധാമാണ്. ആക്രമിച്ചുകളിക്കാനാണ് പന്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതനുസരിച്ചാണ് പന്ത് കളിക്കുന്നത്. ഇക്കഴിഞ്ഞ പരമ്പരയിലെ റണ്‍സ് മാത്രം കണക്കാക്കി വിലയിരുത്തുന്നത് ശരിയല്ല. 2022ലെ ഐപിഎല്ലില്‍ 340റണ്‍സ് നേടിയ പന്ത് മികവോടെ കളിച്ചെന്നും ദ്രാവിഡ് പറയുന്നു. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ഋഷഭ് പന്ത് ടീമിലുണ്ടാകുമെന്ന സൂചനയാണ് ദ്രാവിഡിന്റെ വാക്കുകളില്‍ കാണുന്നത്. ദിനേശ് കാര്‍ത്തിക്കിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും പ്രകടനത്തിലും കോച്ച് സംതൃപ്തി പ്രകടിപ്പിച്ചു. 

അവസാന ഓവറുകളില്‍ ആക്രമിച്ചുകളിക്കുന്നതില്‍ ഇരുവരും മികവുകാട്ടുന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. പന്തിനെ വെട്ടി ടീമിലേക്ക് കയറാന്‍ ആഗ്രഹിക്കുന്നവര്‍ വരുന്ന പരമ്പരകളില്‍ മികച്ച പ്രകടനം നടത്തേണ്ടിവരും. 

MORE IN SPORTS
SHOW MORE