ഫോര്‍മുല വണ്‍ കനേഡിയന്‍ ഗ്രാന്‍പ്രീക്സ്; മാക്സ് വെസ്റ്റപ്പന്‍ ജേതാവ്

max-verstappen
SHARE

ഫോര്‍മുല വണ്‍ കനേഡിയന്‍ ഗ്രാന്‍പ്രീക്സില്‍ റെഡ്ബുള്ളിന്‍റെ മാക്സ് വെസ്റ്റപ്പന്‍ ജേതാവ്. ആവേശകരമായ മല്‍സരത്തില്‍ ഫെരാരിയുടെ കാര്‍ലോസ് സെയിന്‍സിനെ പിന്‍തള്ളിയാണ് വെസ്റ്റപ്പന്‍ ജേതാവായത്. 

തന്‍റെ 150-ാം റേസ് ആഘോഷമാക്കി മാക്സ് വെസ്പ്പന്‍. പോള്‍ പൊസിഷനില്‍ മല്‍സരം തുടങ്ങിയ വെസ്റ്റപ്പന്‍ ആ മുന്‍തൂക്കം ആദ്യാവസാനം നിലനിര്‍ത്തി. റേസിലുടനീളം വെസ്റ്റപ്പന് കനത്ത വെല്ലുവിളിയാണ് സെയിന്‍സ് ഉയര്‍ത്തിയത്. ഒടുവില്‍ 0.9 സെക്കന്‍ഡുകള്‍ക്ക് വെസ്റ്റപ്പന്‍ ജയിച്ചു. വെസ്റ്റപ്പന്‍റെ കരിയറിലെ 26ാം കീരിടം. ഏഴുവട്ടം ലോകചാംപ്യനായ മെഴ്സിഡീസിന്‍റെ ലൂയിസ് ഹാമില്‍ട്ടന്‍ മൂന്നാമതെത്തി.  സീസണിലെ ആദ്യ മൂന്നു റേസുകളില്‍ രണ്ടിലും വിജയിച്ച് പോയി‍ന്‍റ് നിലയില് ‍ഒന്നാമനായിരുന്ന ഫെരാരിയുടെ ചാള്‍സ് ലെക്ലെര്‍ക്കിന് അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 

സീസണിലെ ഡ്രൈവേഴ്സ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് നിലയില്‍ ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന വെസ്റ്റപ്പന്‍റെ വമ്പന്‍ തിരിച്ചുവരവാണ് കഴിഞ്ഞ റേസുകളില്‍ കണ്ടത്. ഒരു ഘട്ടത്തില്‍ ചാള്‍സ് ലെക്ലെര്‍ക്കിനേക്കാള്‍ 46 പോയിന്‍റുകള്‍ക്ക് പിന്നിലായ വെസ്റ്റപ്പന്‍ ഇപ്പോള്‍ 46 പോയിന്‍റ് ലീഡുമായി  ഒന്നാംസ്ഥാനത്താണ്. സീസണില്‍  ഒമ്പത് റേസുകള്‍ പിന്നിട്ടപ്പോള്‍ ആറെണ്ണത്തിലും വെസ്റ്റപ്പന്‍ ജേതാവായി. കണ്‍സ്ട്രക്ടേഴ്സ് ചാംപ്യന്‍ഷിപ്പിലും റെഡ് ബുള്‍ തന്നെയാണ്  മുന്നില്‍. ഫെരാരി രണ്ടാമതും മെഴ്സിഡീസ് മൂന്നാമതുമാണ്.

MORE IN SPORTS
SHOW MORE