മാസ്റ്റേഴ്സ് കിരീടം നേടി ദിവസങ്ങള്‍ മാത്രം; ഇന്തൊനീഷ്യ ഓപ്പണ്‍ കിരീടവും വിക്ടര്‍ അക്സല്‍സന്‍

viktor-axelsen
SHARE

ഇന്തൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റനില്‍  വിക്ടര്‍ അക്സല്‍സനും തായ് സൂ  യിങ്ങും ചാംപ്യന്‍മാര്‍. നേരിട്ടുള്ള ഗെയിമുകള്‍ക്ക് വിജയിച്ചാണ് അക്സല്‍സന്‍ കിരീടം  നിലനിര്‍ത്തിയത്. ഇന്തൊനേഷ്യ മാസ്റ്റേഴ്സ് കിരീടം നേടി ദിവസങ്ങള്‍ക്കകം ഇന്തൊനീഷ്യ ഓപ്പണ്‍ കിരീടവും ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്സല്‍സന്.  എച്ച്.എസ് പ്രണോയിയെ തോല്‍പിച്ചെത്തിയ സാഓ യുന്‍ പെങ്ങിനെ  അക്സല്‍സന്‍ തകര്‍ത്തത് നേരിട്ടുള്ള ഗെയിമുകള്‍ക്ക്. സ്കോര്‍ 21–9,21–10 

ചൈനയുടെ  വാങ് ഷിയിയെയാണ് രണ്ടാം സീഡായ തായ് സൂ യിങ്ങ് തോല്‍പിച്ചത്. ആദ്യ ഗെയിം 21–23ന് കൈവിട്ട ശേഷമായിരുന്നു തായുടെ തിരിച്ചുവരവ്. പുരുഷ ഡബിള്‍സിലും മിക്സ്ഡ് ഡബിള്‍സിലും  ചൈന കിരീടം നേടിയപ്പോള്‍  ജാപ്പനീസ് സംഖ്യങ്ങള്‍ ഏറ്റുമുട്ടിയ വനിത ഡബിള്‍സില്‍ നാമി മറ്റ്സുയാമ – ചിഹാരു ഷിഡ സഖ്യം കിരീടം നേടി.

MORE IN SPORTS
SHOW MORE