യെവ്സ് ബിസൗമ ടോട്ടനം ഹോട്സ്പറിൽ; നാലുവർഷത്തെ കരാർ

yevis
SHARE

മലദ്വീപ് മധ്യനിരത്താരം യെവ്സ് ബിസൗമ  ടോട്ടനം ഹോട്സ്പറില്‍.  ബ്രൈറ്റനില്‍ നിന്ന് നാലുവര്‍ഷത്തെ കരാറിനാണ് താരത്തെ ടോട്ടനം സ്വന്തമാക്കിയത്. യുവതരം  എഡ്ഡീ എന്‍കീറ്റയുമായി ആര്‍സനല്‍ അഞ്ചുവര്‍ഷത്തേയ്ക്ക് കരാര്‍ പുതുക്കി. 

ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ച ടോട്ടനം ഹോട്സ്പര്‍ അടുത്ത സീസണിലേയ്ക്ക് ടീമിലെത്തിക്കുന്ന മൂന്നാം താരമാണ് ബിസൗമ. ചാംപ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നുവെന്നതാണ് തന്നെ ടോട്ടനമിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് ബിസൗമ 

ചുവമേനിയെ ടീമിലെത്തിക്കാന്‍ കഴിയാതിരുന്ന പി എസ് ജി  പോര്‍ട്ടോയുടെ പോര്‍ച്ചുഗീസ് മധ്യനിരത്താരം  വിറ്റിന്‍ഹയെ സ്വന്തമാക്കാന്‍ തയ്യാറെടുക്കുകയാണ്. 40 മില്യണ്‍ യൂറോ നല്‍കിയാണ് കൈമാറ്റം. മെഡിക്കല്‍ പരിശോധനയ്ക്കായി വിറ്റിന്‍ഹ പാരിസിലെത്തും.  അഞ്ചുവര്‍ഷത്തേയ്ക്കായിരിക്കും കരാര്‍. യുവതാരം എഡ്ഡീ എന്‍കീറ്റയുമായി ആര്‍സനല്‍ കരാര്‍ പുതുക്കി. ആര്‍സനലിന്റെ ഐതിഹാസികമായ 14ാം നമ്പര്‍ േജഴ്സിയും എന്‍കീറ്റയ്ക്ക് നല്‍കി. കൗമാരക്കാരനായി ആര്‍സനലിലെത്തിയ എന്‍കീറ്റ 92 മല്‍സരങ്ങളില്‍ നിന്നായി 23 ഗോളുകള്‍ നേടിയിട്ടുണ്ട്.

MORE IN SPORTS
SHOW MORE