ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ആരൊക്കെ? സൂചനകൾ പുറത്ത് വിട്ട് സൗരവ് ഗാംഗുലി

Ganguly-Sanju
SHARE

ഓസ്‌ട്രേലിയയിൽ ഒക്ടോബറില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് എല്ലാ രാജ്യങ്ങളും തന്ത്രങ്ങള്‍ മെനയുന്നത്.താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. നിരവധി താരങ്ങളാണ് അവസരം കാത്ത് പുറത്ത് നിൽക്കുന്നത്. ആരൊക്കെയായിരിക്കും ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടാവുക എന്നത് ആകാംക്ഷ ഉണർത്തുന്ന കാര്യം തന്നെയാണ്. അതിനൊരു സൂചന നൽകിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.

അടുത്തമാസം ഇംഗ്ലണ്ടുമായിട്ടുള്ള ടി20 പരമ്പരയാണ് നടക്കുവാൻ പോകുന്നത്. ഈ പരമ്പര അവസാനിക്കുമ്പോൾ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെയുണ്ടാകുമെന്നു ഒരു ധാരണ ലഭിക്കുമെന്ന് ഗാംഗുലി പറയുന്നു. ടൈംസ് ഓഫ്  ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞത് ഇങ്ങനെ.

'ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ് ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോൾ നടക്കുന്ന പരമ്പരയിലും അയർലണ്ടിനെതിരായ  പരമ്പരയിലും നിരവധി മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.  ഇതിലൂടെ താരങ്ങള്‍ക്ക് അവസരം നല്‍കി പ്രതിഭകാട്ടാന്‍ വഴിതുറക്കുകയാണ്.ഇതിന് ശേഷം ലോകകപ്പ് കളിക്കാൻ സാധ്യതയുള്ള ഒരു ടീമിനെ തയ്യാറാക്കാം എന്നാണ് രാഹുൽ ദ്രാവിഡ് ചിന്തിക്കുന്നത്. 

അതിന് യോജിച്ച ഒരു സ്‌ക്വാഡിനെ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ അണിനിരത്തും. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ലോകകപ്പ് ടീമിലുണ്ടാവാന്‍ സാധ്യതയുള്ളവരുടെ സംഘത്തെ കളിപ്പിച്ച് ടീം സെറ്റാക്കാനാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പദ്ധതിയിടുന്നത്'. 

നിലവില്‍ സീനിയര്‍ താരങ്ങള്‍ വിശ്രമവും പരിക്കും മൂലം മാറി നിന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ റിഷഭ് പന്തും വരാനിരിക്കുന്ന അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ നയിക്കുന്നത്. അയർലൻഡ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായാൽ സഞ്ജുവിനും ലോകകപ്പ് ടീമിൽ അവസരം ലഭിക്കുവാൻ സാധ്യതയുണ്ട്. 

MORE IN SPORTS
SHOW MORE