കുർട്ടേൻ ഗെയിംസിൽ സ്വർണം നേടി അഭിമാനമായി നീരജ് ചോപ്ര

Neeraj-Chopra
SHARE

കുർട്ടേൻ ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ ഒളിംപിക് ജാവലിൻ സ്വർണമെ‍ൽ ജേതാവ് നീരജ് ചോപ്ര. ആദ്യ ശ്രമത്തിൽ 84.36 മീറ്റർ കുറിച്ച ചോപ്ര മൂന്നാം ശ്രമത്തിലാണ് 86.69 മീറ്റർ കടന്ന് സ്വർണം സ്വന്തമാക്കിയത്. തുടർന്നുള്ള രണ്ട്‌ ശ്രമങ്ങൾ ഫൗളിൽ കലാശിച്ചു. പ്രതികൂല കാലാവസ്ഥയായതിനാൽ പിന്നീട്‌ നീരജ്‌ എറിഞ്ഞില്ല. മഴയിൽ കുതിർന്ന മൈതാനത്ത് നീരജിന് പക്ഷേ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്താനായില്ല.

ഒളിംപിക് സ്വർണം നേടിയ ശേഷം ചോപ്ര പങ്കെടുക്കുന്ന രണ്ടാമത്തെ മീറ്റ് കൂടിയാണിത്. ഈ സീസണിൽ 93.07 മീറ്റർ എറിഞ്ഞ ആൻഡേഴ്ൻ പീറ്റേഴ്സ് മത്സരിച്ചെങ്കിലും 84 കടക്കാനായില്ല. ഒളിംപിക്സിനു ശേഷം ആദ്യം പങ്കെടുത്ത പാവോ നൂർമി ഗെയിംസിൽ കഴിഞ്ഞ ദിവസം ചോപ്രയ്ക്കു വെള്ളി മെഡൽ ലഭിച്ചിരുന്നു. അവിടെയും ചോപ്ര 86 മീറ്റർ പിന്നിട്ടിരുന്നു. അവിടെ സ്വർണം നേടിയ ഒലിവർ ഹെലാൻഡർ കുർട്ടേൻ ഗെയിംസിൽ പങ്കെടുത്തതുമില്ല. മറ്റൊരു ഇന്ത്യൻതാരം സന്ദീപ്‌ ചൗധരിക്ക്‌ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

2012ലെ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോൺ വാൽക്കോട്ട് 86.64 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയപ്പോള്‍ സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് 84.75 മീറ്റര്‍ ദൂരം താണ്ടി വെങ്കലം നേടി.

MORE IN SPORTS
SHOW MORE