വമ്പൻ തിരിച്ചുവരവുമായി വരിയേഴ്സ്; രണ്ടാം തിരിച്ചുവരവിൽ എൻബിഎ കിരീടനേട്ടം

golden
SHARE

കായികചരിത്രത്തിലെ തന്നെ വമ്പന്‍ തിരിച്ചുവരവുകളിലൊന്നായി ഗോള്‍ഡന്‍ സ്റ്റേറ്റ് വരിയേഴ്സിന്റെ NBA കിരീടനേട്ടം. ആദ്യമായി ഫൈനല്‍സ് എം.വി.പിയായി തിര‍ഞ്ഞെടുക്കപ്പെട്ട സ്റ്റെഫന്‍ കറിയുടെ മികവിലാണ് വാരിയേഴ്സിന്റെ രണ്ടാം  തിരിച്ചുവരവും സാധ്യമായത്. 

എന്‍ ബി എയില്‍ ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിേയഴ്സിന്റെ ചരിത്രക്കുതിപ്പ് തുടങ്ങുന്നത്  സ്റ്റെഫ് കറിയുടെ വരവോടെയാണ്. 2009ല്‍ എന്‍ബിഎ  ഡ്രാഫ്റ്റിലൂടെ വാരിയേഴ്സിലെത്തിയ 21കാരന്‍ ആറുവര്‍ഷത്തിനകം,  വാരിയേഴ്സിന്റെ കിരീടകാത്തിരിപ്പിന് അവസാനമിട്ടു. നാലുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ എന്‍ ബി എ കിരീടം സാന്‍ ഫ്രാന്‍സിസ്കോയിലേയ്ക്ക്

സ്റ്റീവ് കെര്‍ പരിശീലകസ്ഥാനത്തേയ്ക്ക് എത്തിയതോടെയാണ് വാരിയേഴ്സിന്റെ നീക്കങ്ങള്‍ക്ക് വേഗതകൈവരുന്നത്. കറിയെ കളത്തില്‍ സ്വതന്ത്രനാക്കിവിട്ട െകര്‍ വാരിയേഴ്സിനെ കിരീടംനേടാന്‍ കെല്‍പ്പുള്ള ടീമാക്കി മാറ്റി. 2015 മുതല്‍ നേടിയത് നാല് കിരീടങ്ങള്‍.  മൈക്കിള്‍ ജോര്‍ഡന് ശേഷം ആദ്യമൂന്നുമല്‍സരങ്ങളില്‍ നിന്ന് 118 പോയിന്റുകള്‍ നേടുന്ന താരമായി കറി.  പിന്നാലെ വന്‍പതനത്തിന്റെ കാലമെത്തി. കഴിഞ്ഞ രണ്ടുതവണയും പ്ലേ ഓഫില്‍ പോലും ഇടംപിടിക്കാന്‍ വാരിയേഴ്സിനായില്ല.   ഇക്കുറി ആരും പ്രതീക്ഷവയ്ക്കാതിരുന്ന വാരിേയഴ്സിനെ കറി മുന്നില്‍ നിന്ന് നയിച്ചു ആദ്യ 25 മല്‍സരങ്ങളില്‍ ഒന്‍പതിലും മുപ്പതിലധികം പോയിന്റ് നേടിയ കറിയാണ് തിരിച്ചുവരവിന് തുടക്കമിട്ടത്. സീസണില്‍ 285 ട്രിപ്പിള്‍സ്. ഹോക്സിനെതിരായ മല്‍സരത്തില്‍ നേടിയ 50 പോയിന്റ് ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി.  

MORE IN SPORTS
SHOW MORE