വനിതാ ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കി ഷാരൂഖ് ഖാൻ; വരുന്നു ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ്

KKR-NEW-TEAM
SHARE

വനിതാ ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കി ഷാരൂഖ് ഖാൻ. നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് ടീം ഫ്രാഞ്ചൈസിക്ക് ഇപ്പോൾ ആദ്യ വനിതാ ടീമായിരിക്കുകയാണെന്നു ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു. വനിതാ ടീമിന് 'ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ്' എന്നാണ് പേരിട്ടിരിക്കുന്നത്. കൂടാതെ പ്രഥമ വനിതാ കരീബിയൻ പ്രീമിയർ ലീഗിൽ ഷാരൂഖ് ഖാന്റെ ടീം കളിക്കുകയും ചെയ്യും. 

'കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, അബുദാബി നൈറ്റ് റൈഡേഴ്‌സ് എന്നിങ്ങനെ  ഞങ്ങൾക്കെല്ലാവർക്കും ഇത് വളരെ സന്തോഷകരമായ നിമിഷമാണ്, തീർച്ചയായും ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിലെ മനോഹരമായ ഒരു കൂട്ടം ആളുകൾക്കും.അവരെ തത്സമയം കാണാൻ എനിക്ക് അവിടെയെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു' ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു. 

വനിതാ കരീബിയൻ പ്രീമിയർ ലീഗ് ഓഗസ്റ്റ് 30 ന് ആരംഭിക്കും, എസ്ആർകെയുടെ ടീമിന് പുറമെ ബാർബഡോസ് റോയൽസും ഗയാന ആമസോൺ വാരിയേഴ്‌സുമാണ് പരമ്പര കളിക്കുമെന്ന് സ്ഥിരീകരിച്ച മറ്റ് രണ്ട് ടീമുകൾ.

ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് പുറമേ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്‌സ്, അബുദാബി നൈറ്റ് റൈഡേഴ്‌സ് എന്നീ മൂന്ന് ക്രിക്കറ്റ് ടീമുകളുടെ ഉടമ കൂടിയാണ് ഷാരൂഖ് ഖാൻ. സഹ ഉടമയായി നടി ജൂഹി ചൗളയുമുണ്ട്. 

MORE IN SPORTS
SHOW MORE