ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ഒരുങ്ങുന്നു

ronaldo
SHARE

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ഒരുങ്ങുന്നു. എ.എസ്.റോമയിലേക്കോ സ്പോര്‍ട്ടിങ് ലിസ്ബണിലേക്കോ മടങ്ങാനാണ് റൊണാള്‍ഡോയുടെ നീക്കം.  കളിക്കാരന്‍ എന്ന നിലയില്‍ റൊണാള്‍ഡോ തിളങ്ങിയെങ്കിലും ടീമിന്റെ പ്രകടനം മോശമായി. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള റൊണാള്‍ഡോയുടെ രണ്ടാം വരവ് വലിയ ആരവത്തോടെയായിരുന്നെങ്കിലും ക്ലബ്ബിന് ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യതനേടാനായില്ല. 2021ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയ റൊണാള്‍ഡോ 30കളികളില്‍ നിന്ന് 18ഗോള്‍ നേടി. എന്നാല്‍ ടീം എന്ന നിലയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടു. ചാംപ്യന്‍സ് ലീഗിലേക്ക് പോലും ടീമിന് മുന്നേറാനായില്ല. ഈ സാഹചര്യത്തിലാണ് റൊണാള്‍ഡോ ഓള്‍ഡ് ട്രഫോഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. റൊണാള്‍ഡോയുടെ ഏജന്‍റ് ജോര്‍ജ് മെന്‍ഡസ് ആണ് ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ്.റോമയുമായി ചര്‍ച്ച നടത്തുന്നത്. റയലില്‍ റൊണാള്‍ഡോയുടെ കോച്ചായിരുന്ന ജോസ് മൗറീഞ്ഞോയാണ് റോമയുടെ നിലവിലെ പരിശീലകന്‍. 

ഇരുവരും റയലില്‍ നിന്ന് വേര്‍പിരിയുമ്പോള്‍ അത്രനല്ല ചേര്‍ച്ചയില്‍ ആയിരുന്നില്ല. പക്ഷെ റോമയുടെ ഉടമകളുമായുള്ള ജോര്‍ജ് മെന്‍ഡസിന്റെ അടു‌പ്പം ഒരുപക്ഷേ കരാറിലേക്ക് എത്തിച്ചേക്കും. എന്നാല്‍ റോമയും ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടിയിട്ടില്ലെന്നതും റൊണാള്‍ഡോയുടെ ഉയര്‍ന്ന ഫീസും പ്രശ്നമാണ്. ജന്മനാടായ പോര്‍ച്ചുഗലിലേക്ക് മടങ്ങാനുള്ള സാധ്യതയും ആരായുന്നുണ്ട്. റൊണാള്‍ഡ‍ോയുടെ ആദ്യക്ലബ്ബായ സ്പോര്‍ടിങ് ലിസ്ബണുമായും റൊണാള്‍‍ഡോയുടെ ഏജന്റ് ചര്‍ച്ചനടത്തുണ്ട്. സ്പോര്‍ടിങ് ലിസ്ബണ്‍ ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടിയതിനാല്‍ റൊണാള്‍‍ഡോയ്ക്ക് അവിടേക്ക് ചേക്കേറാന്‍ താല്‍പര്യമുണ്ട്. അടുത്തവര്‍ഷം വരെ ഈ 37കാരന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറുണ്ട്. 

MORE IN SPORTS
SHOW MORE