കൂടുതൽ കരുത്താർജിക്കാൻ സിറ്റി; മുന്നേറ്റനിരയിൽ എർലിങ് ഹാലൻഡ്

city
SHARE

മുന്നേറ്റ നിരയിലേക്ക് എര്‍ലിങ് ഹാലണ്ടിനെയും ജൂലിയന്‍ അല്‍വാരസിനെയും എത്തിച്ച മാഞ്ചസ്റ്റര്‍ സിറ്റി മധ്യനിരയിലേക്ക് കാല്‍വില്‍ ഫിലിപ്സിനെ എത്തിക്കാനുള്ള നീക്കത്തിലാണ്. ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടിഞ്ഞോ പോകുന്ന ഒഴിവിലേക്ക് ഫിലിപ്സിനെ എത്തിക്കാന്‍ സിറ്റിയുടെ നീക്കം. മാഞ്ചസ്റ്ററിലെത്തിയ ഹാലണ്ട് ഇന്ന് എത്തിഹാദ് സ്റ്റേഡിയത്തില്‍ ഇന്ന് സിറ്റിയുടെ നീലനിറമണിയും.

മികച്ച ഒരു സ്ട്രൈക്കര്‍ ഇല്ലാതെ പ്രീമിയര്‍ കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി അടുത്ത സീസണിലേക്ക് ബൊറൂസിയ ഡോര്‍ട്ട് മുണ്ടില്‍ നിന്ന് ഹാലണ്ടിനെയും റിവര്‍ പ്ലേറ്റില്‍ നിന്ന് ജൂലിയന്‍ അല്‍വാരസിനെയും മാഞ്ചസ്റ്ററിലെത്തിച്ചു. ഇനി കോച്ച് പെപ് ഗാര്‍ഡിയോളയുടെ നീക്കം  മധ്യനരിയുടെ കരുത്തുകൂട്ടുകയാണ്. ഇതിനായി ലീഡ്്സ് യുണൈറ്റഡിന്റെ മധ്യനിര അടക്കിഭരിക്കുന്ന കാല്‍വിന്‍ ഫിലിപ്സിലാണ് ഗാര്‍ഡിയോള  നോട്ടമിട്ടിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആര്‍സനലും ഫിലിപ്സിനെ പിന്നാലെയുണ്ടെങ്കിലും സിറ്റി ഈ 26കാരനുമായി വൈകാതെ കരാര്‍ ഒപ്പിടുമെന്നാണ് സൂചന. ലീഡ്സിനായി 214 മല്‍സരങ്ങളില്‍ ഇറങ്ങിയ ഫിലിപ്സ് 13ഗോളും നേടി. 2020ലെ യൂറോ റണ്ണറപ്പായ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്ന ഫിലിപ്സ് ദേശീയ ടീമിനായി 19മല്‍‌സരങ്ങള്‍ കളിച്ചു. മൂര്‍ച്ചയേറിയതും കൃത്യതയുള്ളതുമായ പാസുകളും നീണ്ടപാസുകളിലൂടെ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നതും ഫിലിപ്സിന്റെ ശൈലിയാണ്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും സെന്റര്‍ ബാക്കായും ഫിലിപ്സിനെ കളത്തില്‍ കാണാനാകും. ചെറുവിടവുകളിലൂടെ മുന്നേറാനും പാസുകള്‍ നല്‍കാനുമുള്ള ഫിലിപ്സിന്റെ മിടുക്കാണ് ഗാര്‍ഡിയോളയെ ആകര്‍ഷിച്ചത്. ഒപ്പംപ്രതിരോധം തീര്‍ക്കാനുള്ള മിടുക്കും ഫിലിപ്സിനെ ലോകത്തെ മികച്ച മധ്യനിരതാരങ്ങളുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. 

MORE IN SPORTS
SHOW MORE