11 വര്‍ഷത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം; കിരീടനേട്ടവുമായി എ.സി.മിലാൻ

serie-a-champions
SHARE

ഇറ്റാലിയന്‍ സീരീ എ കിരീടം എ.സി.മിലാന്. രണ്ട് പോയിന്‍റ് വ്യത്യാസത്തില്‍ ഇന്‍റര്‍ മിലാനെ പിന്തള്ളിയാണ് എ.സി.മിലാന്‍റെ കിരീടനേട്ടം. പതിനൊന്നു വര്‍ഷത്തിനുശേഷമാണ് എ സി മിലാന്‍ സീരീ എയില്‍ മുത്തമിടുന്നത്.

വിജയിക്കുക, കിരീടം നേടുക. അവസാന മല്‍സരത്തിന് സസ്വോലോയ്ക്കെതിരെ ഇറങ്ങുമ്പോള്‍ എ.സി.മിലാന്‍റെ മുന്നില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. 17 ാം മിനിറ്റില്‍ തന്നെ ഒളിവര്‍ ജിറൂഡിലൂടെ മിലാന്‍ മുന്നിലെത്തി. 32 ാം മിനിറ്റില്‍ ജിറൂഡ് തന്നെ ലീഡുയര്‍ത്തി. 36 ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സീയിലൂടെ മിലാന്‍ പട്ടിക പൂര്‍ത്തിയാക്കി. ഒടുവില്‍ 11 വര്‍ഷത്തിനുശേഷം ആരാധകര്‍ കാത്തിരുന്ന നിമിഷം.

എ.സി.മിലാന് രണ്ട് പോയിന്‍റ് മാത്രം പിന്നില്‍ കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായിരുന്ന ഇന്‍റര്‍ മിലാന്‍. മിലാന്‍ ടീമുകള്‍ക്ക് പുറമേ നാപോളിയും, യുവന്‍റസുമാണ് സീരീ എയില്‍ നിന്നും ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.

MORE IN SPORTS
SHOW MORE