രോഹിതിനും കോലിക്കും വിശ്രമം; കെ.എൽ രാഹുല്‍ നയിക്കും; സഞ്ജു ടീമിലില്ല

kl-rahul
SHARE

ദക്ഷിണാഫ്രിക്കെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. 18 അംഗ ടീമില്‍ പേസര്‍മാരായ ഉമ്രാന്‍ മാലികും, അര്‍ഷ്ദീപ് സിങും ഇടം നേടിയിട്ടുണ്ട്. സഞ്ജു സാംസണ്‍ ടീമിലില്ല. ഐപിഎലിലെ മികച്ച പ്രകടനത്തോടെ ദിനേഷ് കാര്‍ത്തിക് ടീമില്‍ മടങ്ങിയെത്തി. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 9 മുതല്‍ 19 വരെയാണ് അഞ്ചു മല്‍സരങ്ങളടങ്ങുന്ന പരമ്പര. 

ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ മാറ്റിവെച്ച അഞ്ചാം ടെസ്റ്റിനുള്ള ടീമിനെയും ഇതോടൊപ്പം പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് നായകന്‍. ജൂലൈയില്‍ എഡ്ജ്ബാസ്റ്റണിലാണ് മല്‍സരം.

MORE IN SPORTS
SHOW MORE