'ഇനി ഒരു യോർക്കർ'; നേര്‍ക്കുനേര്‍ പോരടിച്ച് സഞ്ജുവും മലിംഗയും: വിഡിയോ

sanju-malinga.jpg.image.845.440
SHARE

ഐപിഎല്ലിലെ നിർണായക മത്സരത്തിനു മുന്നോടിയായി ലസിത് മലിംഗയെ വിജയകരമായി നേരിട്ട് സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്സുമായുള്ള മത്സരത്തിനു മുന്‍പാണ് രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവും മലിംഗയും നെറ്റ്സിൽ നേര്‍ക്കുനേരെത്തിയത്. രാജസ്ഥാൻ റോയൽസിന്റെ ട്വിറ്റര്‍ പേജിൽ ഇതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. 

പരിശീലനത്തിനിടെയുള്ളതാണ് ഈ വിഡിയോ. സഞ്ജുവിനെതിരെ ബോൾ ചെയ്യുന്നതിനിടെ ‘ഇനി യോർക്കർ പരീക്ഷിക്കട്ടെ’ എന്ന് മലിംഗ സഞ്ജുവിനോടു ചോദിക്കുന്നുണ്ട്. ‘എന്തും എറിയാം’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. മലിംഗയുടെ ഒരു ഓവർ പൂർണമായി സഞ്ജു വിജയകരമായി നേരിടുന്നതും വിഡിയോയിലുണ്ട്.

ഇന്ത്യൻ പ്രിമിയർ ലീഗിന്റെ ചരിത്രത്തിൽ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന താരമാണ് മലിംഗ. ഒന്നാമനായിരുന്ന മലിംഗയെ ഈ സീസണിലാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ വിൻഡീസ് ബോളർ ഡ്വെയിൻ ബ്രാവോ പിന്തള്ളിയത്. വിരമിച്ചശേഷം ഈ സീസണിനു മുന്നോടിയായിട്ടാണ് മലിംഗയെ രാജസ്ഥാൻ റോയൽസ് ബോളിങ് പരിശീലകനായി നിയമിച്ചത്.

MORE IN SPORTS
SHOW MORE