പാൻ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസ്; നീന്തൽക്കുളത്തിലെ 'സ്വർണ' മീനായി ബേബി

swimmingbaby-20
SHARE

ബംഗളൂരുവില്‍ നടന്ന പാന്‍ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസില്‍ കേരളത്തിനായി നാല് സ്വര്‍ണവും ഒരു വെള്ളിയും നേടി ഇടുക്കി വണ്ടമറ്റംകാരന്‍ ബേബി വര്‍ഗീസ്. 57ാം വയസിലാണ് നീന്തല്‍ പരിശീലകന്‍ കൂടിയായ ബേബിയുടെ മെഡല്‍ നേട്ടം.

പ്രായത്തെ വെല്ലുന്ന ചുറുചുറുക്കാണ് ബേബി വര്‍ഗീസിനെ സ്വര്‍ണ തിളക്കത്തില്‍ എത്തിച്ചത്. 400 മീറ്റർ, 200 മീറ്റർ ഫ്രീസ്റ്റയിൽ, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ റിലേ, എന്നിവയിൽ സ്വർണ്ണവും,  200 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിയുമാണ് കേരളത്തിന് വേണ്ടി ബേബി നീന്തിയെടുത്തത്. ഇനിയും സ്വപ്നങ്ങളേറെയുണ്ട്  ബേബിക്ക്.

കഴിഞ്ഞ 30 വർഷമായി നീന്തലിൽ സംസ്ഥാന - ദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുള്ള ബേബി വണ്ടമറ്റത്തെ വീടിനോട് ചേര്‍ന്ന് നീന്തല്‍ പരിശീലനവും നല്‍കുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. 

MORE IN SPORTS
SHOW MORE