'ക്യാപ്റ്റന്‍ നിങ്ങളെ പോലെ ഒരാളും ഇനിയില്ല'; ധോണിക്ക് സ്നേഹം നിറച്ച കത്തുമായി ആരാധകന്‍

csk-18
SHARE

ഐപിഎല്ലിലെ മോശം പ്രകടനത്തിലൊന്നും ചെന്നൈയെ ഉപേക്ഷിച്ച് പോകില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആരാധകക്കൂട്ടം. ധോണി ക്യാപ്റ്റനായി വീണ്ടുമെത്തിയതോടെ ടീമിന് ഊര്‍ജം കൈവന്നുവെന്നും മഞ്ഞപ്പടയുടെ സ്ഥാനം ഹൃദയത്തിലാണെന്നും ആരാധകന്‍ കുറിക്കുന്നു. 

'ഓ ക്യാപ്റ്റൻ, ഞങ്ങളുടെ ക്യാപ്റ്റൻ...താങ്കളെപ്പോലെ ഒരാൾ ഇനിയൊരിക്കലും വരില്ല'- ആരാധകന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമം. കത്ത് ഫ്രെയിം ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രവൃത്തി ആരാധകർക്ക് ആവേശം പകർന്നു. അതേസമയം, കത്തിന് മറുപടിയുമായി എംഎസ് ധോണിയും രംഗത്തെത്തി. 'നന്നായി എഴുതി' എന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ ധോണിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

' ക്രിക്കറ്റർ  എന്ന നിലയിലും വ്യക്തി എന്ന നിലയിലും ധോണി എന്നെ വളരെയേറെ സ്വാധീനിച്ചു. ധോണി എന്ന വ്യക്തിയിൽ നിന്ന് ഞാൻ ഏറെ കാര്യങ്ങൾ പഠിച്ചു. അവയിൽ പലതും ജീവിതത്തിൽ പ്രാവർത്തികമാക്കി. താങ്കളാണ് എന്റെ പ്രചോദനം'- കത്തിൽ ആരാധകൻ വ്യക്തമാക്കി. ടീമിനെ പ്രശംസിച്ചും ധോണിക്ക് പിന്തുണയർപ്പിച്ചും അയച്ച കത്ത് തോൽവികളിൽ തളർന്ന ടീമിന് ആവേശമായി. സീസണില്‍ 13 മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി ഒൻപതാം സ്ഥാനത്താണ് ചെന്നൈ. 

MORE IN SPORTS
SHOW MORE