അടിയോട് അടി തന്നെ; ഇത് സിക്സറടി ഐപിഎൽ സീസൺ; ആയിരം കടക്കുമോ?

Ipl-sixes-2022
SHARE

ഇത്തവണ പത്ത് ടീമുകളുമായിട്ടാണ് ഐപിഎൽ മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല സിക്സറുകളുടെ എണ്ണത്തിലും ഈ സീസൺ റെക്കോർഡ് ഇട്ടിരിക്കുകയാണ്. പ്ലേ ഓഫ് ഘട്ടത്തിലേക്കു പോലും എത്താത്ത നിലവിലെ (2022) സീസണിൽ ഇതുവരെ 873 സിക്സറുകളാണ് പിറന്നത്. ഇതോടെ ഏറ്റവും അധികം സിക്സറുകൾ കണ്ട ഐപിഎൽ സീസൺ എന്ന റെക്കോർഡും 2022 സ്വന്തമാക്കി. 61 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് ഇത്തരമൊരു നേട്ടത്തിലെത്തിയത്. 

ലീഗിൽ ഇനിയും 11 മത്സരം ബാക്കിനിൽക്കെ, ബാറ്റർമാർ ഒന്ന് ആഞ്ഞുപിടിച്ചാൽ 1000 സിക്സർ എന്ന തിളക്കമാർന്ന മറ്റൊരു നേട്ടത്തിലേക്കും ഈ ഐപിഎൽ സീസൺ ചെന്നെത്തും. ഓരോ കളിയിലും ശരാശരി 12 സിക്സറുകൾ മാത്രം പിറന്നാൽപ്പോലും, ലീഗിലെ അവസാന മത്സരത്തോടെ സിക്സർ പട്ടികയിൽ ഐപിഎൽ സീസൺ 1000 തികയ്ക്കും.

∙ ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന ഐപിഎൽ സീസണുകൾ;

873 – 2022* (മത്സരങ്ങൾ പുരോഗമിക്കുന്നു)

872 – 2018

784 – 2019

734 – 2020

731 – 2012

∙ സീസണിലെ ഏറ്റവും ദൈർഘ്യമേറിയ സിക്സറുകൾ

(താരം, ഫ്രാഞ്ചൈസി, ദൂരം, സിക്സര്‍ വഴങ്ങിയ ബോളർ എന്ന ക്രമത്തിൽ)

ലിയാം ലിവിങ്സ്റ്റൻ (പഞ്ചാബ്) – 117 മീറ്റർ – മുഹമ്മദ് ഷമി (ഗുജറാത്ത്)

ഡെവാൾഡ് ബ്രെവിസ് (മുംബൈ)– 112 മീറ്റർ – രാഹുൽ ചാഹർ (പഞ്ചാബ്)

ലിയാം ലിവിങ്സ്റ്റൻ (പ‍ഞ്ചാബ്)– 108 മീറ്റർ – മുകേഷ് ചൗധരി (ചെന്നൈ)

നിക്കോളാസ് പുരാൻ (ഹൈദരാബാദ്)– 108 മീറ്റർ– ആൻറിക് നോർട്യ (ഡൽഹി)

ജോസ് ബട്‌ലർ (രാജസ്ഥാൻ)– 107 മീറ്റർ– ശാർദൂൽ ഠാക്കൂർ (ഡൽഹി).

MORE IN SPORTS
SHOW MORE