തോമസ് കപ്പ്: ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ഇന്തൊനീഷ്യയെ 3-0ന് തകര്‍ത്തു

thomascup
SHARE

ബാഡ്മിന്റനില്‍ ചരിത്രം കുറിച്ച് ഇന്ത്യ തോമസ് കപ്പ് ചാംപ്യന്‍മാര്‍. കരുത്തരായ ഇന്തൊനീഷ്യയെ 3–0ന് തകര്‍ത്താണ് ഇന്ത്യയുടെ ആദ്യ തോമസ് കപ്പ് മെഡല്‍ നേട്ടം. ആദ്യ മൂന്നുമല്‍സരങ്ങളും ജയിച്ച് ചാംപ്യന്‍മാരായതിനാല്‍, ക്വാര്‍ട്ടറിലും സെമിയിലും വിജയശില്‍പിയായ  മലയാളി താരം എച്ച്.എസ്.പ്രണോയിക്ക് ഫൈനലില്‍ ഇറങ്ങേണ്ടി വന്നില്ല.  

ഒളിംപിക് മെഡല്‍ ജേതാവും ഏഷ്യന്‍ ചാംപ്യനും ഉള്‍പ്പെടുന്ന ഇന്തൊനീഷ്യന്‍ ടീമിനെ വീഴ്ത്തി ചരിത്രം രചിച്ച് ടീം ഇന്ത്യ.  മൂന്നാം മല്‍സരത്തില്‍  ജോനഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് കിഡംബി ശ്രീകാന്ത് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്. ക്വാര്‍ട്ടറിലും സെമിഫൈനലില്‍ ആദ്യമല്‍സരത്തില്‍ തോറ്റ ലക്ഷ്യ സെന്‍ ഇക്കുറി ജയിച്ചുതുടങ്ങി. ഇന്തൊനീഷ്യന്‍ ക്യാപ്റ്റന്‍ ആന്റണി ഗിന്‍ടിങ്ങിനെ വീഴ്ത്തിയത് ആദ്യ ഗെയിം കൈവിട്ട ശേഷം. 

ഡബിള്‍സില്‍ റങ്കി റെഡി – ചിരാഗ് ഷെട്ടി സഖ്യം അഹ്്സാന്‍ – കെവിന്‍ സഖ്യത്തെ അട്ടിമറിച്ചതും പിന്നില്‍ നിന്ന് തിരിച്ചടിച്ച മൂന്ന് മാച്ച് പോയിന്റുകള്‍ വരെ സേവ് ചെയ്ത്. ക്വാര്‍ട്ടറില്‍ മലേഷ്യയ്ക്കെതിരെയും സെമിയില്‍ ഡെന്‍മാര്‍ക്കിനെതിരെയും അവസാന സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയ് നേടിയ വിജയമാണ് ഇന്ത്യയെ വിജയിപ്പിച്ചത്. മലയാളിയായ  യു.വിമല്‍കുമാറാണ് ചരിത്രനേട്ടത്തിലേയ്ക്ക് ഇന്ത്യയെ നയിച്ച മുഖ്യപരിശീലകന്‍.

MORE IN BREAKING NEWS
SHOW MORE