ചരിത്രം കുറിച്ച് ഇന്ത്യ തോമസ് കപ്പ് ബാഡ്മിന്റന്‍ ഫൈനലിൽ

thomascup
SHARE

ചരിത്രം കുറിച്ച് ഇന്ത്യ തോമസ് കപ്പ് ബാഡ്മിന്റന്‍ ഫൈനലില്‍. അവസാന സിംഗിള്‍സില്‍ മലയാളി താരം എച്ച്. എസ് പ്രണോയ് നേടിയ അട്ടിമറി ജയത്തിന്റെ  കരുത്തില്‍ ഡെന്‍മാര്‍ക്കിനെ 3–2 ന്് തോല്‍പിച്ചു. തോമസ് കപ്പില്‍ ആദ്യമായി ഫൈനലിലെത്തിയ ഇന്ത്യയ്ക്ക് എതിരാളികള്‍ ഇന്തൊനീഷ്യയാണ്.   

ഒളിംപിക് ചാംപ്യന്‍ വിക്ടര്‍ അക്സല്‍സണ്‍ നയിച്ച ഡെന്‍മാര്‍ക്കിനെ പിന്നില്‍നിന്ന് തിരിച്ചടിച്ച് കയറി തകര്‍ത്ത് ടീം ഇന്ത്യ.  സ്കോര്‍ 2–2ല്‍ നില്‍ക്കെ ഇന്ത്യന്‍ പ്രതീക്ഷയത്രയും മലയാളി താരം പ്രണോയിയില്‍. ലോകറാങ്കിങ്ങില്‍ 13ാം സ്ഥാനത്തുള്ള റാസ്മസിനെതിരെ ആദ്യഗെയിം 13–21ന് പ്രണോയ് കൈവിട്ടു. പിന്നാലെ കോര്‍ട്ടില്‍ വീണത് ആശങ്കയായി.

എന്നാല്‍  9–21,12–21 എന്ന സ്കോറില്‍ റാസ്മസിനെ വീഴ്ത്തി ഇന്ത്യയെ ഫൈനലിലേയ്ക്ക് നയിച്ചു ഈ മലയാളിത്താരം. ആദ്യ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ അക്സല്‍സെന്നിനോട് തോറ്റെങ്കിലും ഡബിള്‍സില്‍ റങ്കി റെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം സിംഗിള്‍സില്‍ കെ ശ്രീകാന്തും വിജയിച്ചതോടെ ഇന്ത്യ  2–1ന്റെ ലീഡെടുത്തു. 

എന്നാല്‍ രണ്ടാം ഡബിള്‍സില്‍ ഇന്ത്യന്‍ സംഖ്യം പരാജയപ്പെട്ടതോടെ സ്കോര്‍ 2–2ന്. തുടര്‍ന്നായിരുന്നു പ്രണോയിയുടെ ജയം. ജപ്പാനെ തോല്‍പിച്ചാണ് ഇന്തൊനീഷ്യ ഫൈനലിലെത്തിയത്

MORE IN SPORTS
SHOW MORE