‘പല രാത്രിയിലും പാലു മാത്രം കുടിച്ച് ഉറങ്ങി; അമ്മയോട് പറഞ്ഞില്ല’: കണ്ണീരോടെ താരം

anunay-sigh
SHARE

പ്രതിസന്ധികളിലൂടെ കടന്നുപോയാണ് പലരും താരങ്ങളായത്. ഇന്നു കാണുന്ന പകിട്ടേറിയ ജീവിതത്തിനു പിന്നിൽ കഠിനാധ്വാനത്തിന്റേയും ത്യാഗങ്ങളുടേയും കഥ പറയാനുണ്ടാകും പലർക്കും. താൻ നേരിട്ട അത്തരത്തിലുള്ള ദിനങ്ങൾ തുറന്നു പറയുകയാണ് രാജസ്ഥാൻ റോയൽസ് താരം അനുനയ് സിങ്. 

മെഗാ താരലേലത്തിൽ, അടിസ്ഥാന വിലയായ 20 ലക്ഷത്തിനു രാജസ്ഥാൻ സ്വന്തമാക്കിയ 29 കാരനാണ് ഈ താരം. ആഭ്യന്തര മത്സരങ്ങളിൽ ബിഹാറിനെ പ്രതിനിധീകരിക്കുന്ന അനുനയ്ക്ക് ഐപിഎൽ സീസണിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ടീമിനായി സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച വിഡിയോയിൽ, കുട്ടിക്കാലത്ത് താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നു പറയുന്നതിനിടെ, വലംകൈയൻ മിഡിയം പേസറായ അനുനയ് വികാരാധീനനായി.

‘ഞാൻ ഒരു മധ്യവർഗ കുടുംബത്തിൽനിന്നുള്ളയാളാണ്. അച്ഛന്റെ വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞിരുന്നത്. പലപ്പൊഴും മക്ഡൊണാൾഡ്സിലോ മറ്റോ പാർട്ട് ടൈം ജോലി ചെയ്താലോ എന്നു ഞാൻ കരുതിയതാണ്. ഒന്നുമില്ലാതെ ഇരിക്കുന്നതിലും ഭേദമല്ല 7000–8000 രൂപ എങ്കിലും സമ്പാദിക്കുന്നത്. 

പക്ഷേ, അങ്ങനെ ചെയ്താൽ എന്റെ പരിശീലന സമയം നഷ്ടമാകില്ലേ എന്നാണു ഞാൻ ചിന്തിച്ചത്. ക്രിക്കറ്റ് ഏറെ ചെലവേറിയതല്ലേ!

അതുകൊണ്ട് ഇക്കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. മുതിർന്നവർ എനിക്കു ഷൂസ് കടമായി നൽകി. ഒട്ടേറെ രാത്രികളിൽ പാലു മാത്രം കുടിച്ച് ഞാൻ ഉറങ്ങിയിട്ടുണ്ട്. ചില രാത്രികളിൽ പാലും ബ്രെഡ്ഡും. ഒന്നും കഴിക്കാതെയാണു മകൻ കിടന്ന് ഉറങ്ങുന്നത് എന്നു കേട്ടാൽ ഏതെങ്കിലും അമ്മയ്ക്ക് ഉറങ്ങാനാകുമോ’– അനുനയ് വികാരാധീനനായി. ഒരുപാടു കഷ്ടതകൾ അനുഭവിച്ചു. പല തവണ സിലക്‌ഷൻ ട്രയൽസിനായി പോയി. നിരാകരിക്കപ്പെട്ടു. പല തവണ പരുക്കിന്റെ പിടിയിലാകുകയും ചെയ്തു’– അനുനയ് പറഞ്ഞു.

MORE IN SPORTS
SHOW MORE