വിക്കറ്റെടുത്തത് 'പുഷ്പ' സ്റ്റൈലിൽ ആഘോഷിച്ച് നേപ്പാൾ താരം; വിഡിയോ പങ്കിട്ട് ഐസിസി

pushpastyle-10
ഐസിസി ട്വീറ്റ് ചെയ്ത ചിത്രം
SHARE

അല്ലു അർജുന്റെ പുഷ്പ സ്റ്റൈൽ ആഘോഷം കളിക്കളത്തിൽ നിന്നൊഴിയുന്നില്ല.  രവീന്ദ്ര ജഡേജയ്ക്കും മകൊയ്ക്കും ശേഷം നേപ്പാൾ വനിതാ ക്രിക്കറ്റ് താരമായ സീതാ റാണ മഗാറാണ് വിക്കറ്റ് നേട്ടം പുഷ്പ സ്റ്റൈലിൽ ആഘോഷിച്ചത്. മേയ് അഞ്ചിന് ദുബായിൽ നടന്ന മൽസരത്തിലായിരുന്നു സീതാ റാണയുടെ ആഘോഷം. ഐസിസിയാണ് വിഡിയോ ആരാധകർക്കായി പങ്കുവച്ചത്. 

ഫെയർബ്രേക്ക് ഇൻവിറ്റേഷണൽ ടൂർണമെന്റിലായിരുന്നു പുഷ്പ സ്റ്റൈൽ താരമായത്. സഫയർ വിമനും ടൊർണാഡോ വിമനും തമ്മിലായിരുന്നു കളി. ടൊർണാഡോ വിമന്റെ വിക്കറ്റ് പിഴുതശേഷമായിരുന്നു സീതാറാണയുടെ സന്തോഷ പ്രകടനം. 

MORE IN SPORTS
SHOW MORE