തുടർച്ചയായി പരാജയങ്ങൾ; കോഹ്ലിക്ക് വിശ്രമിക്കാൻ സമയമായെന്ന് ആരാധകർ

kohli
SHARE

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മൂന്നുവട്ടം പൂജ്യത്തിന് പുറത്തായതോടെ വിരാട് കോലിക്ക് വിശ്രമിക്കാന്‍ സമയമായെന്ന് ആരാധകര്‍ പറയുന്നു. തുടര്‍ച്ചയായുള്ള പരാജയങ്ങളില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ് പ്രശ്നം ബാറ്റിങ്ങിലല്ല, മനസിനാണെന്ന്. മോശം ഫോം തുടരുകയാണെങ്കിലും ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലി ഉണ്ടാവുമെന്ന് ഉറപ്പാണ്. 

നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ബാറ്റുചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് വിരാട് കോലി. ഓരോ മല്‍സരത്തിലെയും പുറത്താകലുകള്‍ വീണ്ടും വീണ്ടും കണ്ട് തിരുത്തി പരിപൂര്‍ണതയിലെത്താന്‍ ശ്രമിക്കുന്ന താരം. 2019ലാണ് വിരാട് കോലിയുടെ ബാറ്റിങ് ഫോം നിറം മങ്ങിത്തുടങ്ങിയത്. കോവിഡ് പിടിപെട്ടതോടെ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം ലഭിക്കാത്തതും താരങ്ങള്‍ ബയോ ബബിളില്‍ കഴിയുന്നതും 2020ല്‍ കോലിയെ മാനസികമായി സമ്മര്‍ദത്തിലാക്കി. തുടര്‍ന്ന് ക്യാപ്റ്റന്‍സി വിവാദവും അദ്ദേഹത്തെ മാനസികമായി തകര്‍ത്തു. ആ ബാറ്റില്‍ നിന്നൊരു സെഞ്ചുറി പിറന്നിട്ട് വര്‍ഷങ്ങളായി. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഇതുവരെ 216റണ്‍സെടുത്തു. ഇങ്ങനെയൊക്കെ ആണെങ്കിലും ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ വിരാട് കോലി ടീമിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പ്. പേസ് ബോളിങ്ങിനെതിരെയും ഓസ്ട്രേലിയിലും മികച്ച റെക്കോര്‍ഡുള്ള കോലിയുടെ അനുഭവസമ്പത്ത് ഇന്ത്യയ്ക്ക് നേട്ടമാകും.ഇതുവരെ പുറത്തായ രീതികള്‍ പരിശോധിച്ചാല്‍ വിരാട് കോലിയുടെ ശ്രദ്ധക്കുറവും സമ്മര്‍ദമുള്ള മനസും കാണാനാകും. ഓഫ്സ്റ്റംപിന് പുറത്ത് പിച്ചുചെയ്യുന്ന പന്തിന്റെ ഗതി മനസിലാക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ടൈമിങ് കൃത്യമല്ല, സ്പിന്നിനെതിരെ കളിക്കുമ്പോള്‍ ഇത് കൂടുതല്‍ പ്രശ്നമാകുന്നു. മറ്റാരെക്കാളും തന്റെ ഫോമിനെക്കുറിച്ച് ബോധാവനാണ് കോലി. വ്യായാമങ്ങളും ബാറ്റിങ് പരിശീലനവും എല്ലാം കൃത്യമായി ചെയ്യുന്ന കോലിയുെടെ മെന്റല്‍ ബ്ലോക്ക് മാറ്റാന്‍  കോലിക്ക് മാത്രമേ കഴിയൂ. കോലിയുടെ തിരിച്ചുവരവിനായി കാത്തിരിക്കാം.  

MORE IN SPORTS
SHOW MORE