പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി മാഞ്ചസ്റ്റര്‍ സിറ്റി; ലിവര്‍പൂളിനേക്കാള്‍ മൂന്നുപോയിന്റ് ലീഡ്

eplsunday
SHARE

ന്യൂകാസില്‍ യുൈണറ്റഡിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മൂന്നുമല്‍സരങ്ങള്‍ മാത്രം ശേഷിക്കെ സിറ്റിക്ക് ലിവര്‍പൂളിനേക്കാള്‍ മൂന്നുപോയിന്റ് ലീഡായി. ആര്‍സനലും എവര്‍ട്ടനും ജയം കണ്ടെത്തി.

സാന്റിയാഗോ ബെര്‍ബ്യൂവിലെ തോല്‍വി മറക്കാന്‍ ഇത്തിഹാദില്‍ ഒരു തകര്‍പ്പന്‍ ജയം. 19ാം മിനിറ്റില്‍  തുടങ്ങിയ ഗോള്‍വേട്ട ഇഞ്ചുറി ടൈമില്‍ സ്റ്റര്‍ലിങ് തന്നെ പൂര്‍ത്തിയാക്കി. ലപ്പോര്‍ട്ടും റോഡ്രിയും ഫോഡനും ഗോള്‍പട്ടികയില്‍ ഇടം കണ്ടെത്തി. സിറ്റിക്ക് 86 പോയിന്റും ലിവര്‍പൂളിന് 83 പോയിന്റുമാണുള്ളത്. ആര്‍സനല്‍ ലീഡ്സ് യുണൈറ്റഡിനെ 2–1ന് തോല്‍പിച്ചു.എഡ്വേര്‍ഡ് എന്‍കീറ്റയുടെ ഇരട്ടഗോളുകളാണ് അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് ഊര്‍ജമേകികൊണ്ടുന്ന ജയം ഗണ്ണേഴ്സിനൊരുക്കിയത്. തോല്‍വിയോടെ ലീഡ്സ് തരംതാഴ്ത്തല്‍ മേഖലയിലേയ്ക്ക് കടന്നു. ലെസ്റ്റര്‍ സിറ്റിയെ 2–1ന് തോല്‍പിച്ച് ഫ്രാങ്ക് ലംപാര്‍ഡിന്റെ എവര്‍ട്ടന്‍ 16ാം സ്ഥാനത്തേയ്ക്ക് കയറി തരംതാഴ്ത്തല്‍ ഭീഷണി തല്‍ക്കാലത്തേയ്ക്ക് ഒഴിവാക്കി. എവര്‍ട്ടന് നാലുമല്‍സരങ്ങള്‍ അവശേഷിക്കുന്നുണ്ട്.

MORE IN SPORTS
SHOW MORE