വനിത സൂപ്പര്‍ ലീഗില്‍ കിരീടനേട്ട‌വുമായി ചെൽസി‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ചു

chelsi
SHARE

വനിത സൂപ്പര്‍ ലീഗില്‍ ചെല്‍സി ചാംപ്യന്‍മാര്‍. അവസാന ലീഗ് മല്‍സരത്തില്‍  ആറുഗോള്‍ ത്രില്ലറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ചതോടെയാണ് കിരീടനേട്ടം. ആര്‍സനലിനെ ഒരുപോയിന്റിന്  പിന്നിലാക്കിയാണ് ചെല്‍സി  തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലീഗ്  കിരീടം ഉറപ്പിച്ചത്. 

കിരീടക്കുതിപ്പ് മൂന്നാം വര്‍ഷവും തുടര്‍ന്ന് മാഗ്ദലീന എറിക്സണും സംഘവും. അവസാന റൗണ്ട് വരെ അര്‍സനലിന്റെ കനത്ത വെല്ലുവിളി മറികടന്നാണ് ചെല്‍സിയുടെ കിരീടനേട്ടം. അവസാന മല്‍സരത്തില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ച് കയറി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 4–2ന് തോല്‍പിച്ചു. 56 പോയിന്റുമായാണ് കിരീടനേട്ടം. 55 പോയിന്റോടെ ആര്‍സനല്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവസാന മല്‍സരത്തില്‍ വെസ്റ്റ്ഹാമിനെ ആര്‍സനല്‍ 2–0ന് തോല്‍പിച്ചു.20 ഗോള്‍ നേടിയ ചെല്‍സിയുെട ഓസീസ് താരം സാം കെറിനാണ് ഗോള്‍ഡന്‍ ബൂട്ട്. ആര്‍സനലിന്റെ വിവിയന്‍ മീഡെമ 14 ഗോളുകളുമായി രണ്ടാം സ്ഥാനത്തെത്തി. 

MORE IN SPORTS
SHOW MORE