റോമന്‍ അബ്രമോവിച്ച് യുഗത്തിന് അവസാനം; ചെൽസിക്ക് ഇനി മറ്റൊരവകാശി

romanera
SHARE

ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുെട റോമന്‍ അബ്രമോവിച്ച് യുഗത്തിന് അവസാനമായി. രണ്ടുലക്ഷം കോടി രൂപയ്ക്ക് അമേരിക്കന്‍ വ്യവസായി ടോഡ് ബോഹ്്ലി നയിക്കുന്ന കണ്‍സോര്‍ഷ്യമാണ് അബ്രമോവിച്ചില്‍ നിന്ന് ചെല്‍സി സ്വന്തമാക്കാന്‍ കരാര്‍ ഒപ്പിട്ടത്.പാരമ്പര്യപ്പെരുമ പറയാനുണ്ടായിരുന്നിട്ടും വിജയക്കണക്കില്‍ ദരിദ്രരായിരുന്ന ചെല്‍സിയെ കിരീടങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ   കോടീശ്വരന്‍. യുക്രെയ്നിലെ റഷ്യന്‍  അധിനിവേശത്തിന് പിന്നാലെയാണ് റഷ്യക്കാരന്‍ റോമന്‍ അബ്രമോവിച്ചിന് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത്. പിന്നാലെ ചെല്‍സി വില്‍പനയ്ക്കുവച്ചു. 

സ്റ്റാംഫോഡ് ബ്രിഡ്ജിന്റെ മുഖംമാറ്റിയ അബ്രമോവിച്ച് ആരാധകര്‍ക്കും പ്രിയങ്കരനായിരുന്നു.  ഹോസെ മൗറിഞ്ഞോയെ പരിശീലകനായി നിയമിച്ചതോടെ ചാംപ്യന്‍സ് ലീഗ് മുതല്‍ ലീഗ് കപ്പ് വരെ ചെല്‍സിയിലേയ്ക്കെത്തി. സ്വിസ് കോടീശ്വരന്‍ ഹാന്‍സ്യോര്‍ഗ് വിസ്, അമേരിക്കന്‍ കോടീശ്വരന്‍ മാര്‍ക്ക് വാര്‍ട്ടര്‍ എന്നിവരും പുതിയ ഉടമകളായ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്നു. സെറീന വില്യംസും ലൂയിസ് ഹാമിള്‍ട്ടനും ഉള്‍പ്പെടുന്ന ചെല്‍സി സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നെങ്കിലും പിന്തള്ളപ്പെട്ടു.

MORE IN SPORTS
SHOW MORE