സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് തുടക്കം

Badminton
SHARE

ഓള്‍ കേരള സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് എറണാകുളം കോലഞ്ചേരിയില്‍ തുടക്കം. ആയിരത്തിലധികം കുട്ടികള്‍ മല്‍സരത്തിന് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെന്റ് പീറ്റേഴ്സ് സ്കൂള്‍ സ്പോര്‍ട്സ് സെന്ററിലെ പുതിയ വുഡന്‍ കോര്‍ട്ടിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. 

വളര്‍ന്നുവരുന്ന പ്രതിഭകള്‍. സബ് ജൂനിയര്‍ തലമെങ്കിലും ചില കരുത്തുറ്റ സ്മാഷുകളും ഷോട്ടുകളും. അണ്ടര്‍ 11, അണ്ടര്‍ 13, അണ്ടര്‍ 15 എന്നീ മൂന്ന് കാറ്റഗറികളിലാണ് മല്‍സരം. പ്രാഥമിക റൗണ്ടില്‍ മൂന്ന് മല്‍സരങ്ങളും ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ എന്നതാണ് ക്രമം. അഞ്ചുകോടി മുടക്കി നവീകരിച്ച സ്പോര്‍ട്സ് സെന്ററിന്റെ ഉദ്ഘാടത്തോടനുബന്ധിച്ച് സംസ്ഥാനതല ചാംപ്യന്‍ഷിപ്പ് നടത്താനുമായി.

ഇറക്കുമതി ചെയ്ത തടി ഉപയോഗിച്ചാണ് കോര്‍ട്ടിന്റെ നിര്‍മാണം. നാല് കോര്‍ട്ട്, രാത്രിയും പകലും സുഗമായി മല്‍സരം നടത്താന്‍ കഴിയുന്ന വെളിച്ച സംവിധാനം, സെന്‍ട്രലൈസ്ഡ് എ.സി എന്നിവയുണ്ട്. പ്ലാന്റ് ലിപിഡ്സ് കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ട് ചെലവഴിച്ചാണ് സ്പോര്‍ട്സ് സെന്റര്‍ നിര്‍മിച്ചത്. ചാംപ്യന്‍ഷിപ്പ് ഈ മാസം പതിനൊന്നിന് സമാപിക്കും.

MORE IN SPORTS
SHOW MORE