
കേരളത്തിന്റെ ഫുട്ബോള്‍ പ്രണയത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് ഫിഫ. ഇന്ത്യയിലെത്തിയ ഫിഫയുടെ പുതിയ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫിഫ പ്ലസിലാണ് മൈതാനം എന്ന ഡോക്യുമെന്ററി അവതരിപ്പിച്ചിരിക്കുന്നത് 40 മിനിറ്റില്‍ ഫിഫ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുെട കഥപറയുന്നു. സെവന്‍സ് മുതല്‍ ഐഎസ്എല്‍ മല്‍സരങ്ങള്‍ക്കുവരെ നിറഞ്ഞുകവിഞ്ഞ ഗ്യാലറികളുടെ രഹസ്യം ഫിഫ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നു
തിരുവനന്തപുരത്തെയും കൊച്ചിയിലെയും തൃശൂരിലെയും കാല്പന്താവേശ കാഴ്ചക്കള്‍ ഫിഫ പ്ലസിലൂടെ കാണാം. സഹല്‍ അബ്ദുല്‍ സമദ്, അനസ് എടത്തൊടിക, അബ്ദുല്‍ ഹക്കു തുടങ്ങിയ താരങ്ങള്‍ അനുഭവങ്ങള്‍ ഡോക്യുമെന്ററിയില്‍ പങ്കുവയ്ക്കുന്നു