തായ്ക്വോണ്ടയിലും മാരത്തണിലും മാറ്റുരച്ച് കായിരതാരങ്ങൾ; ആവേശമായി പ്രഥമ കേരള ഗെയിംസ്

keralagames-02
SHARE

മാരത്തണിലും തായ്ക്ക്വോണ്ടയിലും മാറ്റുരച്ച് കായിക മാമാങ്കത്തിന് രണ്ടാം ദിനം. പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായി നടത്തിയ ഹാഫ് മാരത്തണില്‍ ശിവം യാദവും പ്രീനു യാദവുമായിരുന്നു ചാംപ്യന്‍മാര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന തായ്ക്വോണ്ട മത്സരം കാണികളുടെ ആവേശം കൊണ്ടും മത്സരാര്‍ഥികളുടെ പോരാട്ടം കൊണ്ടും ശ്രദ്ധേയമായി. 

പുലര്‍ച്ചെ നാലരക്ക് ആരംഭിച്ച മാരത്തണോടെയായിരുന്നു ആവേശത്തുടക്കമെങ്കിലും കാണികളുടെ നെഞ്ചിടിപ്പ് കൂട്ടിയതും വിധികര്‍ത്താക്കള്‍ ഏറെ പണിപ്പെട്ടതും തായ്ക്കോണ്ട മത്സരത്തിലായിരുന്നു.ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ പല വിഭാഗങ്ങളിലും മൂന്നാം റൗണ്ടിലെ സമനില തുടര്‍ന്നു.അണ്ടര്‍ 87 പുരുഷവിഭാഗത്തിലായിരുന്നു ആവേശം കൊടികയറിയത്. തിരുവനന്തപുരവും കോട്ടയവും തമ്മിലായിരുന്നു ആദ്യസെമി ഫൈനല്‍.‌ 

ഉയരക്കൂടുതല്‍ നേട്ടമാക്കി തിരുവനന്തപുരത്തിന്റെ കെ.എ. റാസിം ഫൈനലിലെത്തി.കൊല്ലവുമായുള്ള സെമിയില്‍ ജയിച്ച എം.‍ഡി പോള്‍സണുമായായിരുന്നു ഫൈനല്‍ പോരാട്ടം. 56–40 എന്ന പോയിന്റ് നിലയില്‍ വിജയം എറണാകുളത്തിന്. അഞ്ച് വിഭാഗങ്ങളിലായാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള തായ്ക്കോണ്ട മത്സരം നടന്നത്. ഉച്ച വരെ പ്രാഥമിക റൗണ്ടുകളും ഉച്ചയ്ക്ക് ശേഷം ഫൈനലുകളും സെമി  ഫൈനലുകളുമാണ് ‌നടന്നത്.

MORE IN SPORTS
SHOW MORE