തിളക്കമേറി ശ്രേയസ് അയ്യര്‍; ഐപിഎല്‍ താരലേലത്തിൽ വലിയെറിയാൻ കാത്ത് വമ്പന്മാർ

sreyasiyer
SHARE

ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഇന്ത്യന്‍ താരമാകാന്‍ ഒരുങ്ങുകയാണ് ശ്രേയസ് അയ്യര്‍.. ലേലത്തില്‍ കൊടുങ്കാറ്റാകാന്‍ കുറച്ചധികം പേരുണ്ടെങ്കിലും, ശ്രേയസ് അയ്യര്‍ക്കായുള്ള പോരാട്ടം പൊടിപാറുമെന്നാണ് സൂചന... പല ടീമുകളും ക്യാപ്റ്റന്‍ സ്ഥാനത്തേക്കാണ് ശ്രേയസിനെ പരിഗണിക്കുന്നത്..

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്താത്തത് അനുഗ്രഹമായെന്ന് ശ്രേയസ് അയ്യര്‍ കരുതുന്നുണ്ടാകും.. അത്രയ്ക്കാണ് അയ്യര്‍ക്കായി ഐപിഎല്‍ ടീമുകള്‍ നടത്തുന്ന ചരടുവലികള്‍... വെറും താരമായല്ല ടീമിന്റെ ക്യാപ്റ്റന്‍സി വാഗ്ദാനം നല്‍കിയാണെ പല വമ്പന്‍ ടീമുകളും അയ്യര്‍ക്കായി വലിയെറിയുന്നത്. വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം രാജിവച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരാണ് കൂട്ടത്തില്‍ മുമ്പില്‍.. ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യരെ ടീമിലെത്തിക്കാനുള്ള കഠിനശ്രമത്തിലാണ് ടീമെന്നാണ് സൂചനകള്‍. കഴിഞ്ഞ സീസണിൽ ഒയിൻ മോർഗന്റെ കീഴിൽ കളത്തിലിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മെഗാ താരലേലത്തിനു മുന്നോടിയായി അദ്ദേഹത്തെ നിലനിർത്തിയിട്ടില്ല. ഫലത്തിൽ അവർക്കും പുതിയ സീസണിലേക്ക് പുതിയ ക്യാപ്റ്റനെ ആവശ്യമാണ്. ടീമുമായി കരാർ പുതുക്കാൻ വിസമ്മതിച്ച കെ.എൽ. രാഹുലിനു പകരക്കാരനെ തേടുകയാണ് പഞ്ചാബ് കിങ്സ്. രണ്ടു ടീമുകൾക്കും ശ്രേയസ് അയ്യരെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്നാണ് വിവരം. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ച് പരിചയമുള്ളതാണ്  അയ്യർക്ക് ഗുണമാകുന്നത്. വിവിധ ടീമുകൾ റിലീസ് ചെയ്ത താരങ്ങളിൽനിന്ന് നിശ്ചിത താരങ്ങളെ ഒപ്പം കൂട്ടാൻ ഐപിഎലിൽ ഇത്തവണ പുതുതായി എത്തുന്ന ലക്നൗ, അഹമ്മദാബാദ് ടീമുകൾക്ക് അവസരമുണ്ടായിരുന്നെങ്കിലും അയ്യർ ഇരു ടീമുകളിലും ചേർന്നിട്ടില്ല. നായക സ്ഥാനം കൂടി ലക്ഷ്യമിട്ടാണ് അയ്യര്‍ ഈ ടീമുകള്‍ക്കൊപ്പം ചേരാഞ്ഞച് എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

MORE IN SPORTS
SHOW MORE