പുഷ്പയിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് കൈയടി നേടി സിപോവിച്ച്

sipovic-05
SHARE

കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും സൂപ്പര്‍ സ്റ്റാറാണ് ബ്ലാസ്റ്റേഴ്സ് താരം ഏണസ് സിപോവിച്ച്. ബ്ലാസ്റ്റേഴ്സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സിപോവിച്ചിന്റെ വീഡിയോ ഏറെ വൈറലായിക്കഴിഞ്ഞു. വീഡിയോയെക്കുറിച്ച് മനോരമ ന്യൂസുമായി മനസുതുറക്കുകയാണ് സിപോവിച്ച്.

പുഷ്പയിലെ ഹിറ്റ് ഡയലോഗ് പറഞ്ഞാണ് സിപോവിച്ച് ആരാധകരെ  ഞെട്ടിച്ചത്. ചെറിയ റീടേക്കുകള്‍ മാത്രമാണ് വേണ്ടിവന്നത്. വിചാരിച്ചതിനേക്കാള്‍ എളുപ്പത്തില്‍ അവതരിപ്പക്കാന്‍ കഴിഞ്ഞു. അഭിനയത്തിന്റെ ടിപ്സുകള്‍ പറഞ്ഞുതന്നത് ഭാര്യയാണെന്നും സിപോവിച്ച്. ഭാഷയുടെ പ്രശ്നം കാരണം സിനിമ മുഴുവന്‍ കാണാന്‍ കഴിഞ്ഞില്ലെന്ന സങ്കടവും പങ്കുവച്ചു. സിനിമയില്‍ അവസരം കിട്ടിയാല്‍ ഒരുകൈ നോക്കാന്‍ തയ്യാറാണെന്നും തമാശയോടെ സിപോവിച്ച്

ബോര്‍ഡിഗാര്‍ഡും ദബാങ്ങും ജോധാ അക്ബറും ബാഹുബലിയുമടക്കം ഒട്ടേറെ സിനിമികള്‍  കണ്ടിട്ടുണ്ട്. 

MORE IN SPORTS
SHOW MORE