പാരാ ഗെയിംസിൽ വെങ്കല തിളക്കവുമായി മലയാളി വിദ്യാർഥി; മെഡല്‍ 400 മീറ്റര്‍ ഓട്ടത്തില്‍

asian-para-winner
SHARE

ബഹ്റൈനിൽ നടന്ന ഏഷ്യൻ യൂത്ത് പാരാ ഗെയിംസിൽ വെങ്കല തിളക്കവുമായി മലയാളി വിദ്യാർഥി. സെന്റ് ജോസഫ്സ് കോളജ്  ഒന്നാം വർഷ കൊമേഴ്സ് വിദ്യാർഥിയായ ബെന്നറ്റ് ബിജു ജോർജാണ്  400 മീറ്റര്‍ ഓട്ടത്തില്‍ മെഡല്‍ നേടിയത് . 

400 മീറ്റർ ഓട്ടത്തിലെ ടി-46 വിഭാഗത്തിലാണ് ബെന്നറ്റ് വെങ്കലം നേടിയത്. വലതുകൈ മുട്ടിന് താഴേക്കില്ലാത്ത ബെന്നറ്റ് 8-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് അത്‌ലറ്റിക്സിൽ പരിശീലനം ആരംഭിച്ചത്.  ഒളിമ്പ്യൻ പ്രമീള അയ്യപ്പയുടെയും ബി പി അയ്യപ്പയുടെയും കീഴിൽ കണ്ഠീരവ സ്റ്റേഡിയത്തിലാണ്  പരിശീലനം . തുടർച്ചയായി 2 വർഷം കർണാടക പാരാ അത്‌ലറ്റിക് മീറ്റിൽ 200, 400 വിഭാഗത്തിൽ സ്വർണം നേടിയിരുന്നു.  2024 പാരീസ്  പാര ഒളിംപിക്സില്‍  മെഡൽ നേടുകയാണ് ബെന്നറ്റ്ന്റെ ലക്ഷ്യം. ബെംഗളൂരു ഈജിപുരയിൽ താമസിക്കുന്ന പത്തനംതിട്ട കുമ്പളാംപൊയ്ക പട്ടരത്ത് ബിജു ജോർജ്- ജൂലി ദമ്പതികളുടെ മകനാണ് ബെന്നറ്റ് ബിജു ജോർജ് 

MORE IN SPORTS
SHOW MORE