ബെയ്ജിങിലെ വിന്റർ ഒളിംപിക്സ് മികച്ച രീതിയിൽ നടത്താനാവും; ആത്മവിശ്വാസത്തോടെ ഐഒസി

winterolympics-08
SHARE

കോവിഡ് കണക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും ബെയ്ജിംഗ് 2022 വിന്റര്‍ ഒളിംപിക്സിന്റെ നടത്തിപ്പിനെപ്പറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐഒസി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മികച്ച രീതിയില്‍ ഒളിംപിക്സ് നടത്താനാകുമെന്ന് സംഘാടകര്‍ പറഞ്ഞു.

ബെയ്ജിംഗില്‍ നടക്കാനിരിക്കുന്ന വിന്റര്‍ ഒളിംപിക്സിന് ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് ശേഷിക്കുന്നത്. കുതിച്ചുയരുന്ന കോവിഡ് കണക്കുകള്‍ ഒളിംപിക്സിന്റെ നടത്തിപ്പിനെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ മികച്ച രീതിയില്‍ ഒളിംപിക്സ് നടത്തുമെന്ന് ഐഒസി ഒളിംപിക് ഗെയിംസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ക്രിസ്റ്റഫെ ദൂബി പറഞ്ഞു. 

കോവിഡ് പോസിറ്റിവ് ആയവരുമായി അടുത്ത ഇടപഴകിയ മല്‍സരാര്‍ഥികള്‍ക്ക് ദിവസേന രണ്ടു വട്ടം കോവിഡ് ടെസ്റ്റ് ചെയ്യുകയും, അവരുടെ യാത്രയ്ക്കും ഭക്ഷണത്തിനുമായി പ്രത്യേക സംവിധാനം ഒരുക്കുകയും ചെയ്യും. ആരെങ്കിലും കോവിഡ് പോസിറ്റിവ് ആകുകയാണെങ്കില്‍, തുടര്‍ച്ചയായ രണ്ടു ടെസ്റ്റുകള്‍ നെഗറ്റീവ് ആയെങ്കില്‍ മാത്രമെ അവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയു. വിന്റര്‍ ഒളിംപിക്സ് ഫെബ്രുവരി 4 മുതല്‍ 20 വരെയും പാരാലിംപിക്സ് മാര്‍ച്ച് 4 മുതല്‍ 13 വരെയുമാകും നടത്തുക.

MORE IN SPORTS
SHOW MORE