ജൊഹാനസ്ബര്‍ഗ് ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കി ഇന്ത്യ

indialost-02
SHARE

ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഏഴുവിക്കറ്റിന് തോല്‍പിച്ചു. 240 റണ്‍സ് വിജയലക്ഷ്യം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മൂന്നുമല്‍സരങ്ങളുടെ  പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.

ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ 96 റണ്‍സുമായി അപരാജിതനായി നിന്നതോടെ വാണ്ടറേഴ്സില്‍ ആദ്യമായി ഇന്ത്യയെ തോല്‍പിച്ച് ദക്ഷിണാഫ്രിക്ക . മഴകാരണം രണ്ടുസെഷന്‍ നഷ്ടപ്പെട്ട നാലാം ദിനം  വിജയത്തിലേയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് എട്ടുവിക്കറ്റ്. ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെ ഡീന്‍ എല്‍ഗറും റാസി വാന്‍ ഡെര്‍ ഡസെനും തുടങ്ങി.  

ജയത്തിന് 65 റണ്‍സ് അകലെനില്‍ക്കെ  40 റണ്‍സെടുത്ത റാസി വാന്‍ഡെര്‍ ഡസന്‍ പുറത്ത്. ബാറ്റിങ് തകര്‍ച്ച് ഇന്ത്യ സ്വപ്നം കണ്ടെങ്കിലും ബവുമയെയും ഡീന്‍ എല്‍ഗറെയും സമ്മര്‍ദത്തിലാക്കാനായില്ല.  ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറാണ് മല്‍സരത്തിലെ താരം.  കേപ് ടൗണില്‍ ജനുവരി 11 മുതലാണ് നിര്‍ണായകമായ മൂന്നാം ടെസ്റ്റ് . 

MORE IN SPORTS
SHOW MORE