സീനിയര്‍ ഹോക്കി താരങ്ങള്‍ക്കായി സംഘടന; ലോഗോ പ്രകാശനം ശനിയാഴ്ച

hockey
SHARE

സംസ്ഥാനത്തെ സീനിയര്‍ ഹോക്കി താരങ്ങള്‍ സംഘടന രൂപീകരിക്കുന്നു. സീനിയര്‍ പ്ളേയേഴ്സ് അസോസിയേഷന്‍ ഒാഫ് ഹോക്കിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ശനിയാഴ്ച കൊല്ലത്ത് നടക്കും. രാജ്യാന്തര ഹോക്കി സ്റ്റേഡിയത്തിലെ ചടങ്ങില്‍ മുതിര്‍ന്ന ഹോക്കി താരങ്ങളും ഒളിമ്പ്യന്മാരുമായ ശ്രീജേഷ്, ദിനേശ് നായിക്, അനില്‍ ആല്‍ഡ്രിന്‍ എന്നിവരെ കൂടാതെ രാജ്യാന്തരരംഗത്ത് തിളങ്ങിയ റൂഫസ് ഡിസൂസ, ജോര്‍ജ് നൈനാന്‍, ബിപിന്‍ ഫെര്‍ണാണ്ടസ് എന്നിവരെ ആദരിക്കും. ഇതോട് അനുബന്ധിച്ച് പഴയകാല കളിക്കാരുടെ സൗഹൃദമല്‍സരവും നടക്കുമെന്ന് സംഘടന ഭാരവാഹികള്‍ കൊച്ചിയില്‍ അറിയിച്ചു.

MORE IN SPORTS
SHOW MORE