രണ്ട് ഗ്രൂപ്പുകളിലായി 22 ടീമുകള്‍; കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന് വെള്ളിയാഴ്ച തുടക്കം

kpln
SHARE

കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന് വെള്ളിയാഴ്ച കൊച്ചിയില്‍ തുടക്കം. ആദ്യമല്‍സരത്തില്‍ കേരള യുണൈറ്റഡ് എഫ്സി, കെഎസ്ഇബിയെ നേരിടും. രണ്ട് ഗ്രൂപ്പുകളിലായി 22  ടീമുകളാണ് ഇത്തവണ കെപിഎല്ലില്‍ മല്‍സരിക്കുന്നത്.

കേരളത്തിന്‍റെ ഫുട്ബോള്‍ പാരമ്പര്യം വീണ്ടെടുക്കലിന്‍റെ നാന്ദികുറിക്കലാണ് കേരള പ്രീമിയര്‍ ലീഗ് ഒമ്പതാം പതിപ്പ്. മൂന്നു മാസത്തോളം നീളുന്ന ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 22 ടീമുകള്‍ അണി നിരക്കുന്നു. കൊച്ചിയും കോഴിക്കോടുമാണ് വേദികള്‍. ആകെ 113 മല്‍സരങ്ങള്‍. വിജയിക്കുന്ന ടീം ഐലീഗ് രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടും. രണ്ട് ഗ്രൂപ്പിലുമായി അവസാനമെത്തുന്ന നാലു ടീമുകള്‍ യോഗ്യതാ റൗണ്ടിലേക്ക് തരം താഴ്ത്തപ്പെടും.

33 വിദേശതാരങ്ങളും മൂന്ന് വിദേശ പരിശീലകരുമാണ് ഇത്തവണ കെപിഎല്ലില്‍ ഇറങ്ങുന്നത്. എട്ട് കോര്‍പറേറ്റ് ടീമുകള്‍ ഇത്തവണ കെപിഎല്ലിന്‍റെ ഭാഗമാകുന്നുവെന്ന പ്രത്യേകതയുണ്ട്. കോര്‍പറേറ്റ് ടീമുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് തരംതാഴ്ത്തലുണ്ടാകില്ല. കേരള ബ്ലാസ്റ്റേഴ്സിന്‍റെയും ഗോകുലം കേരളയുടെയും റിസര്‍വ് ടീമുകളും കെപിഎല്ലില്‍ മല്‍സരിക്കുന്നു. KSEB, കേരള പൊലീസ് എന്നീ ടീമുകള്‍ക്ക് പുറമേ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ടീമും കെപിഎല്ലില്‍ മല്‍സരിക്കുന്നു.

MORE IN SPORTS
SHOW MORE