അണ്ടര്‍ 19 ദേശീയ ടീമംഗമായിരിക്കെ പീഡനത്തിന് ഇരയായി; വെളിപ്പെടുത്തി മുന്‍ താരം

u19abuse
SHARE

ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ദേശീയ ടീമംഗമായിരിക്കെ പീഡനത്തിന് ഇരയായതായി  വെളിപ്പെടുത്തി മുന്‍ താരം  ജെയ്മി മിച്ചല്‍. 1985ലെ ലങ്കന്‍ പര്യടനത്തിനിടെയാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് വെളിപ്പെടുത്തല്‍. ഓസ്ട്രേലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  

അണ്ടര്‍ 19 താരമായിരിക്കെ  85ലെ ലങ്കന്‍ പര്യടനത്തിനിടെ ടീമിലെ ഒഫീഷ്യല്‍സിലൊരാള്‍ പീഡിപ്പിച്ചുവെന്നാണ് ജെയ്മി മിച്ചലിന്റെ ആരോപണം. എബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്  വെളിപ്പെടുത്തല്‍.  ടീം ഡോക്ടര്‍ ലഹരിമരുന്ന് നല്‍കിയ ശേഷമാണ് പി‍ഡിപ്പിക്കപ്പെട്ടതെന്ന് 55ാം വയസില്‍ ജെയ്മി മിച്ചല്‍ പറയുന്നു. 18ാം വയസിലാണ് ജെയ്മി മിച്ചല്‍ അണ്ടര്‍ 19 ഓസ്ട്രേലിയന്‍ ടീമില്‍ ഇടംപിടിച്ചത്. പഴയ  ടീമിന്റെ ചിത്രം  സമൂഹമാധ്യമങ്ങളില്‍ കണ്ടതാണ് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മിച്ചല്‍ പറയുന്നു. കരിയറിലെ മനോഹര നിമിഷമെന്ന് കരുതി തുടങ്ങി ലങ്കന്‍ പര്യടനം ജീവിതത്തില്‍ ആഘാതവും ദുരുതവും മാത്രമാണ് നല്‍കിയതെന്നും മിച്ചല്‍ അഭിമുഖത്തില്‍ പറഞ്ഞു. സംഭവത്തില്‍ ഓസ്ട്രേലിയന്‍ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണവുമായി സഹകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതികരിച്ചു.

MORE IN SPORTS
SHOW MORE