‘വിരമിക്കാൻ പലവട്ടം തോന്നി, മികച്ച പ്രകടനം തീരുമാനം മാറ്റി’; ശ്രീശാന്തിന്റെ പ്രതീക്ഷകൾ

shreeshanth
SHARE

വിരമിക്കുന്നതിനെപ്പറ്റി മുന്‍പ് പലതവണ ആലോചിച്ചിരുന്നതായി ക്രിക്കറ്റ് താരം ശ്രീശാന്ത്. എന്നാല്‍ സമീപകാലത്തുണ്ടായ മികച്ച പ്രകടനങ്ങള്‍ തീരുമാനം മാറ്റി. പുതിയ ഐപിഎല്‍ ടീമുകളുടെ കടന്നുവരവ് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചതായും ശ്രീശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു. രഞ്ജിട്രോഫി ക്രിക്കറ്റിനുള്ള കേരളാടീമിന്റെ പരിശീലനം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തുടരുകയാണ്. 

ബെംഗളൂരുവില്‍ ഉടന്‍ ആരംഭിക്കുന്ന രഞ്ജിട്രോഫിക്കുള്ള പരിശീലനത്തിനിടയിലാണ് ശ്രീശാന്ത് മനസ് തുറന്നത്. മുന്‍പ് അവസരം ലഭിക്കാതിരുന്നപ്പോള്‍ പലപ്പോഴും വിരമിക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നു. എന്നാല്‍ സമീപ കാലത്ത് കാഴ്ച്ചവെച്ച മികച്ച പ്രകടനം തീരുമാനം മാറ്റുന്നതിന് കാരണമായി. ട്വന്റി ട്വന്റി, ഏകദിന ഫോര്‍മാറ്റുകളെക്കാള്‍ ടെസ്റ്റില്‍ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞതവണ ഇടംലഭിച്ചില്ലെങ്കിലും ഇത്തവണ മെഗാഓക്ഷന്‍ ആയത് പ്രതീക്ഷ നല്‍കുന്നു. അഹമ്മദാബാദ്, ലക്നൗ ടീമുകളുടെ കടന്നുവരവ് അനുകൂലമായി കാണുന്നതായും ശ്രീശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

വിജയ് ഹസാരെയിലും മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസത്തോടെയാണു കേരളം ഇക്കുറി രഞ്ജിക്കിറങ്ങുന്നത്. എല്ലാ കളികളിലും കൂറ്റൻ സ്കോർ കണ്ടെത്തുക വളരെ പ്രധാനമാണ്. ‌കുറച്ചു ദിവസങ്ങളേയുള്ളൂവെങ്കിലും ഫിറ്റ്നസ് കൂട്ടാനുള്ള ശ്രമമാണു വയനാട് കൃഷ്ണഗിരിയിൽ ടീം നടത്തുന്നത്.ഈ മാസം പതിമൂന്ന് മുതലാണ് രഞ്ജിട്രോഫിയില്‍ കേരളത്തിന്റെ മല്‍സരങ്ങള്‍. 

MORE IN SPORTS
SHOW MORE