ക്ലോസ് ബര്‍ട്ടോനീറ്റ്സ് തന്നെ നീരജ് ചോപ്രയുടെ പരിശീലകൻ; പാരിസ് ഒളിംപിക്സ് വരെ കരാര്‍ നീട്ടി

neerajChopra
SHARE

ജാവലിന്‍ ത്രോ  ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകനായി  ക്ലോസ് ബര്‍ട്ടോനീറ്റ്സ് തുടരും.  പാരിസ് ഒളിംപിക്സ് വരെ ജര്‍മന്‍ പരിശീലകന്റെ  കരാര്‍ നീട്ടി. 

ടോക്കിയോ ഒളിംപിക്സോടെ കരാര്‍ അവസാനിച്ചെങ്കിലും ജര്‍മന്‍ ബയോമെക്കാനിക്കല്‍ വിദഗ്ദനായ ക്ലോസിനൊപ്പം പരിശീലനം തുടരാനാണ് ആഗ്രഹമെന്ന് നീരജ് ചോപ്ര പറഞ്ഞിരുന്നു. ഇതോടെയാണ് 2024 പാരിസ് ഒളിംപിക്സ് വരെ ക്ലോസുമായുള്ള കരാര്‍ നീട്ടാന്‍ അത്്ലറ്റിക്സ് ഫെഡറേഷന്‍ തീരുമാനിച്ചത്. 2018ലാണ് ക്ലോസ് നീരജിന്റെ പരിശീലകനായത്.   400മീറ്റര്‍ പരിശീലക ഗലിന ബുക്കറിനയുമായുള്ള കരാര്‍  ഈ വര്‍ഷം ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് കഴിയും വരെ തുടരാനും തീരുമാനമായി.   നാനൂറ് മീറ്റര്‍  പുരുഷവിഭാഗം റിലേയില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ചിരുന്നു. 

MORE IN SPORTS
SHOW MORE