ക്രോസ്കൺട്രിയിൽ പാലക്കാട് ചാമ്പ്യൻപട്ടം നിലനിർത്തി; റണ്ണർ അപ്പായി എറണാകുളം

palakkadwb
SHARE

സംസ്ഥാന ക്രോസ്കൺട്രിയിൽ പാലക്കാട് ചാമ്പ്യൻപട്ടം നിലനിർത്തി. 600 ൽപ്പരംപേർ പങ്കെടുത്ത മത്സരത്തിൽ 58 പോയിന്റുമായാണ് തുടർച്ചയായി 13-ാം തവണ പാലക്കാട്  ചാമ്പ്യൻമാരായത്. 30 പോയിൻ്റ് നേടിയ എറണാകുളം റണ്ണർ അപ്പായി.പുരുഷ , വനിത ടീമിനെ 8  വിഭാഗങ്ങളിലായി തിരിച്ചായിരുന്നുമത്സരം. കോതമംഗലം തങ്കളം ബൈപാസ് റോഡായിരുന്നു മത്സര വേദി.നേരത്തെ ഡീൻ കുര്യാക്കോസ് MP മത്സരങ്ങൾക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ജേതാക്കൾ അടുത്ത മാസം കൊഹിമയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

MORE IN SPORTS
SHOW MORE