കാറോട്ട മത്സരങ്ങള്‍ക്ക് ആവേശം; നസ്കാറിന്റെ പുതിയ അസ്ഫല്‍ട്ട് റോഡ് ട്രാക്ക്

nascar
SHARE

കാറോട്ട മത്സരങ്ങള്‍ക്ക് ആവേശം പകരാന്‍ പുതിയ തരം അസ്ഫല്‍ട്ട് റോഡ് ട്രാക്ക് രംഗത്തിറക്കി നസ്കാര്‍. ലൊസാഞ്ചലസ്  മെമ്മോറിയല്‍ കൊളിസിയത്തിലാണ് പുതിയ ട്രാക്ക്.

മത്സരാര്‍ഥികള്‍ ലോസാഞ്ചല്‍സിലെ കാല്‍ മൈല്‍ മാത്രം വീതിയുള്ള പുതിയ ട്രാക്കുകളില്‍ മത്സരിക്കുന്നത് കാറോട്ട മത്സര പ്രേമികള്‍ക്ക് ആവേശമാകും. ഫെബ്രുവരി 6 നാണ്  ക്ലാഷ് അറ്റ് ദ് കൊളിസിയം പ്രദര്‍ശന മത്സരം തുടങ്ങുന്നത്. ഇപ്പോള്‍ നിലവിലുള്ള മറ്റു ട്രാക്കുകളില്‍നിന്ന് ഏറെ വ്യത്യസ്തമാകും പുതിയ ട്രാക്കുകളെന്ന് നസ്കര്‍ ഡിസൈന്‍ ആന്‍ഡ് ഡവലപ്മെന്റ് പ്രസിഡന്റ് ഡെറെക് മുള്‍ഡോണി പറഞ്ഞു.  

അമേരിക്കയിലെ പ്രമുഖ നഗരങ്ങളിലുള്‍പ്പെടെ നിരവധി പോപ് അപ്പ് റോഡുകള്‍ കാണാമെന്നും നസ്കര്‍ ആകും ലൈം ലൈറ്റില്‍ ഉണ്ടാകുകയെന്നും ടൂ–ടൈം ഡെയ്റ്റോണ 500 ചാംപ്യന്‍ മൈക്കല്‍ വാള്‍ട്രിപ്പ് പറഞ്ഞു. അടുത്ത വര്‍ഷത്തെ മത്സരങ്ങള്‍ക്ക് ഉപയോഗിക്കേണ്ട നസ്കര്‍ നെക്സ്റ്റ് ജെന്‍ കാര്‍ മോഡലുകളും ഫെബ്രുവരി ആറിലെ മല്‍സരത്തില്‍  പ്രദര്‍ശിപ്പിക്കും. 

MORE IN SPORTS
SHOW MORE