നെയ്മറുടെ ജീവിതം ആരാധകരിലേക്ക്; ഡോക്യുമെന്ററി ജനുവരി 25ന് നെറ്റ്ഫ്ലിക്സിൽ

neymarwb
SHARE

ഫുട്ബോള്‍ താരം നെയ്മറെക്കുറിച്ചുള്ള  ഡോക്യുമെന്ററി അടുത്തവര്‍ഷം ആദ്യം പുറത്തിറങ്ങും. നെയ്മര്‍ – ദി പെര്‍ഫക്റ്റ് കെയോസ്  എന്ന ഡോക്യുമെന്ററി തയ്യാറാക്കിയത് െനറ്റ്ഫ്ലിക്സാണ് . ഫുട്ബോളും, ആഘോഷങ്ങളും നിറഞ്ഞ നെയ്മറുടെ ജീവിതമാണ് ആരാധകര്‍ക്ക് മുന്നിലേയ്ക്കെത്തുന്നത്. പരുക്കില്‍ തളര്‍ന്ന നാളുകളെക്കുറിച്ചും വ്യക്തിജീവിതത്തിലെ വിവാദങ്ങളെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകള്‍ ഡോക്യുമെന്ററിയിലുണ്ടാകുമെന്നാണ് കരുതുന്നത്.

മൂന്നുഭാഗങ്ങളായായാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി. ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, ഡേവിഡ് ബെക്കം എന്നിവരുമായുള്ള അഭിമുഖങ്ങളും ഡോക്യുമെന്ററിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ജനുവരി 25ന് നെറ്റ്ഫ്ലിക്സില്‍ ഡോക്യുമെന്ററിയെത്തും.  

MORE IN SPORTS
SHOW MORE