പ്രരാബ്ദ്ധത്തിന്റെ നടുവിലും ഹോക്കി ചാംപ്യൻഷിപ്പിനൊരുങ്ങി അശ്വിൻ

hockeykeeeper-02
SHARE

ദേശീയ റോളര്‍ സ്‌കേറ്റിങ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ഗോള്‍ വല കാക്കാനുള്ള ഒരുക്കത്തിലാണ് ഇടുക്കി സന്യാസിയോട സ്വദേശി അശ്വിന്‍. കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം തന്റെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഈ താരം.

നാലാം ക്ലാസ് മുതലാണ്, അശ്വിന്‍ റോളര്‍ സ്‌കേറ്റിങ്ങില്‍ പരിശീലനം തുടങ്ങിയത്. ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ ഒട്ടേ മെഡലുകള്‍ വാരികൂട്ടി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലപ്പോഴും പരിശീലനം നിലച്ചു. എന്നാല്‍ കോച്ച് എം.ആര്‍ സാബു നല്‍കിയ പിന്തുണയും സാമ്പത്തിക സഹായവും കൊണ്ടാണ് ഇപ്പോൾ പരിശീലനം തുടരുന്നത്. ഈ മാസം 21 വരെ പഞ്ചാബിലെ മൊഹാലിയില്‍ നടക്കുന്ന ദേശീയ റോളര്‍ സ്‌കേറ്റിങ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വല കാക്കാനുള്ള കഠിന പരിശീലനത്തിലാണ് അശ്വിൻ.

സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ ബന്ധുവിന്റെ വീട്ടിലാണ് അശ്വിനും കുടുംബവും അന്തിയുറങ്ങുന്നത്. അച്ചന്‍ സുരേഷ് കൂലിപണിയ്ക്ക് പോകുന്നതാണ് കുടുംബത്തിന്റെ ഏകവരുമാനം. ഓരോ തവണയും മത്സരങ്ങള്‍ക്കായി കിറ്റുകള്‍ വാങ്ങുന്നതിനും യാത്രാക്കൂലിക്കൊക്കെയായി ലക്ഷങ്ങള്‍ ചെലവാകും. പരിശീലകന്റെയും സുഹൃത്തുക്കളുടേയും അകമഴിഞ്ഞ പിന്തുണയാണ് അശ്വിന്റെ കരുത്ത്.

MORE IN SPORTS
SHOW MORE