ടോം ഹോളണ്ട് എംബാപ്പയോട് ചോദിച്ചതെന്ത്?; ഒടുവിൽ ഇതാ ആ ഉത്തരം

sports
SHARE

ബലോന്‍ ഡി ഓര്‍ പുരസ്കാരവേദിയില്‍ വച്ച് സ്പൈഡര്‍മാന്‍ താരം ടോം ഹോളണ്ടും ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പയും തമ്മില്‍ സംസാരിച്ചതെന്തെന്ന് അന്വേഷിച്ചുനടന്ന ആരാധകര്‍ക്ക് ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നു. കിലിയന്‍ എംബാപ്പയോട് ടോട്ടനം ഹോട്സ്പറിനായി കളിക്കാമോയെന്നാണ്  ചോദിച്ചതെന്ന് ടോം ഹോളണ്ട് വെളിപ്പെടുത്തി .  

ലോകമെമ്പാടുമുള്ള സൂപ്പര്‍ഹീറോ ആരാധകരുടെ ആഗ്രഹം സാധിച്ച് ടോം ഹോളണ്ട് നായകനായ  സ്പൈഡര്‍മാര്‍ നോ വെ ഹോം ഇറങ്ങുന്നതിന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. എന്നാല്‍ സ്പൈഡര്‍മാന്‍ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ എംബാപ്പെ നിഷ്കരുണം തള്ളി. 

ഈ വിഡിയോ ബലോണ്‍ ഡി ഓര്‍ പുരസ്കാരചടങ്ങിന് പിന്നാലെ വൈറലായിരുന്നെങ്കിലും എന്താണ് ഇരുവരും തമ്മില്‍ സംസാരിച്ചതെന്ന് വ്യക്തമായിരുന്നില്ല. ഒരു അഭിമുഖത്തിലാണ് എംബാപ്പയോടെ തന്റെ ഇഷ്ടക്ലബായ ടോട്ടനത്തിലെത്തുമോയെന്നാണ് ചോദിച്ചതെന്ന് ഹോളണ്ട് പറഞ്ഞത്  പാരിസില്‍ നടന്ന ബലോണ്‍ ഡി ഓര്‍ പുരസ്കാര ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായാണ് ഹോളണ്ട് പങ്കെടുത്തത് 

MORE IN SPORTS
SHOW MORE