ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടു: വെളിപ്പെടുത്തി ഗാംഗുലി

sourav-virat
SHARE

ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടെന്ന് വിരാട് കോലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നതായി ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. കോലിയില്‍ നിന്ന് രോഹിത്തിലേക്കുള്ള വിവാദ ക്യാപ്റ്റൻ സ്ഥാനമാറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍.

ദേശീയ മാധ്യമങ്ങളോട് ഗാംഗുലി പറഞ്ഞതിങ്ങനെ: 'ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടെന്നു ഞാൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നു. തീർച്ചയായും ജോലിഭാരം അനുഭവപ്പെട്ടിട്ടുണ്ടാകും. അദ്ദേഹം നല്ല കളിക്കാറനാണ്.   ക്രിക്കറ്റിനോടുള്ള  അദ്ദേഹത്തിന്‍റെ സമര്‍പ്പണം അതിതീക്ഷിണവുമാണ്. ഇത്രയധികം കാലം അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്ത് ഇരിക്കുകയും ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാവുകയും ചെയ്തു. ഞാൻ വളരെയധികം നാൾ ക്യാപ്റ്റൻ ആയിരുന്നത് കൊണ്ട് എനിക്ക് മനസ്സിലാകും. അവർക്ക് ഒരു വൈറ്റ്-ബോൾ ക്യാപ്റ്റനെ മാത്രമേ ആവശ്യം ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ഈ തീരുമാനം. ഭാവിയിൽ എന്തുണ്ടാകും എന്നെനിക്ക് അറിയില്ല. ഒന്നാന്തരം താരങ്ങളുള്ള ഒരു നല്ല ടീമാണിത്. ടീമിൽ വലിയൊരു മാറ്റം വരുത്താൻ അവർക്ക് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'. സ്ഥാനം മാറുന്നതിന്റെ ഒരു കാരണമായി ജോലിഭാരമാണെന്ന് കോലി നേരത്തെ തന്നെ പറഞ്ഞിരുന്നു.

MORE IN SPORTS
SHOW MORE