ഫോര്‍മുല വണ്‍ ലോകകിരീടം സ്വന്തമാക്കി മാക്സ് വേര്‍സ്റ്റപ്പൻ

verstappan
SHARE

ഫോര്‍മുല വണ്‍ ലോകകിരീടം റെഡ് ബുള്ളിന്റെ മാക്സ്്് വേര്‍സ്റ്റപ്പന്.  അബുദാബി ഗ്രാന്‍പ്രിയില്‍ ഹാമില്‍ട്ടനെ അവസാന ലാപ്പിലെ കുതിപ്പിലൂടെയാണ് വേര്‍സ്റ്റപ്പന്‍ പിന്നിലായിക്കിയത്.   F1 കിരീടം നേടുന്ന ആദ്യ ഡച്ചുകാരനായി 24കാരന്‍ വേര്‍സ്റ്റപ്പന്‍.

നൂറ്റാണ്ടിലെ പേരാട്ടത്തില്‍ നാടകീയ ജയത്തോടെ ഫോര്‍മുല വണ്ണിലെ  വേഗരാജാവായി. മാക്സ് വേര്‍സ്റ്റപ്പന് അബുദാബിയില്‍  കിരീടധാരണം. എട്ടാം കിരീടമെന്ന ചരിത്രനേട്ടത്തിലേയ്ക്ക് അനായാസമെത്തുമെന്ന് തോന്നിപ്പിച്ച  ഹാമില്‍ട്ടനെ അവസാന ലാപ്പില്‍ , പുത്തന്‍ ടയറിന്റെ മികവില്‍ വേര്‍സ്റ്റപ്പന്‍ കുതിച്ചുകയറി പിന്നിലാക്കി

പോള്‍ പൊസിഷനില്‍ തുടങ്ങിയ വേര്‍സ്റ്റപ്പനെ സ്വപ്ന തുടക്കത്തിലൂടെ ഹാമില്‍ട്ടന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയതോടെയാണ് കിരീടപ്പോര് തുടക്കമായത്. ലീഡ് കൈവിടാതെ കുതിച്ച ഹാമില്‍ട്ടന് 53ാം ലാപ്പുവരെ മുന്നില്‍.  

54ാം ലാപ്പില്‍ നിക്കോളാസ് ലഫിറ്റിയുടെ കാര്‍ അപകടത്തില്‍ പെട്ടതോടെ സേഫ്റ്റികാര്‍ ട്രാക്കിലെത്തിയതാണ് മല്‍സരത്തിന്റെ ഗതിമാറ്റിയത്. സേഫ്റ്റികാര്‍ എത്തിയതും   വേര്‍സ്റ്റപ്പനെ പിറ്റ് സ്റ്റോപ്പിലേയ്ക്ക് വിളിച്ച് സോഫ്റ്റ് ടയറിലേയ്ക്ക് മാറിയ റെഡ് ബുള്ളിന്റെ  ടീമിന്റെ തീരുമാനം കിരീടപ്പോരാട്ടത്തിന്റെ വിധിയെഴുതി. പുത്തന്‍ ടയറില്‍ കുതിച്ച വേര്‍സ്റ്റപ്പന്‍ ഫൈനല്‍ ലാപ് ഷൂട്ടൗട്ടില്‍ ചെക്കഡ് ഫ്ലാഗ് തൊട്ടു.  ഏഴുവര്‍ഷം നീണ്ട മെഴ്സിഡീസ് യുഗത്തിന് അവസാനമിട്ട് 2013ന് ശേഷം റെഡ്ബുള്ളിന്റെ ആദ്യകിരീടം 

MORE IN SPORTS
SHOW MORE