ഐ.എസ്.എല്ലിനൊപ്പം ആവേശമായി ആരാധകരുടെ ഇ-ഗെയിം മൽസരം

eisl
SHARE

ഐ.എസ്.എല്ലിനൊപ്പം ആവേശയമായി ഗെയിമിങ് പ്ലാറ്റ്ഫോമില്‍ ആരാധകര്‍ തമ്മിലുള്ള ഇ- ഗെയിം മല്‍സരങ്ങള്‍.  ദക്ഷിണേഷ്യന്‍  ഈ  സ്പോര്‍ട്സ് കമ്പനിയായ നോഡ്്്വിന്‍ ഗെയിമിങ്ങാണ് E - ISL വികസിപ്പിച്ചത്. 74 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. 

11  ക്ലബുകളെ പ്രതിനിധീകരിച്ച് രണ്ടുപേരടങ്ങുന്ന 11 ടീമകുളാണ്  E-ISLല്‍ മല്‍സരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് പ്രതിനിധീകരിച്ച് പ്രഫഷണല്‍ ഗെയിമേഴ്സായ ഡല്‍ഹിക്കാരന്‍  ലോക്മന്യു ചതുര്‍വേദിയും ജയ്പൂരുകാരന്‍ അക്ഷത് കാണ്ഠേല്‍വാലുമാണ് മല്‍സരിക്കുന്നത്. 

ഫിഫ 22ല്‍ നടക്കുന്ന ഗെയിമില്‍ ഏത് ലോകോത്തര താരത്തെയും ടീമിലെത്തിക്കാം. പെലെയോ ക്രൈഫോ അങ്ങനെ ആരെയും EA സ്പോര്‍ട്സുമായി സഹകരിച്ചാണ് നോഡ്്വിങ് ഗെയിമിങ് E-ഐഎസ്എല്‍ തയ്യാറിക്കിയത്. മാര്‍ച്ച് 20നാണ് ഫൈനല്‍. ജേതാക്കളെ കാത്തിരിക്കുന്നത് 74 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. ഓണ്‍ലൈന്‍ മല്‍സരങ്ങള്‍ തല്‍സമയം ഐഎസ്എല്‍ യൂട്യൂബ് പേജിലും ഫേസ്ബുക്കിലും  കാണാം. 

റൗണ്ട് റോബിന്‍ രീതിയിലാണ് മല്‍സരങ്ങള്‍. ആദ്യ നാല് സ്ഥാനക്കാര്‍ ഗ്രാന്‍ഡ് ഫൈനലലിലേയ്ക്ക് യോഗ്യത നേടും.  ഡബിള്‍ എലിമിനേഷന് ശേഷം അവശേഷിക്കുന്ന രണ്ടുടീമുകള്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടും. ഹരിയാനയിലെ ഗുരുഗ്രാമാണ് ഫൈനലിന് വേദിയാകുന്നത്. നിലവില്‍ ചെന്നൈയിനാണ് ഒന്നാമത്. കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. 

MORE IN SPORTS
SHOW MORE