ട്രാക്കിൽ ഓട്ടക്കാരിയായി മന്ത്രി ചിഞ്ചുറാണി; സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിന് കൊടിയിറക്കം

chinjurani
SHARE

കൊല്ലത്ത് നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിന് ആവേശം പകർന്ന് മന്ത്രി ജെ ചിഞ്ചുറാണി. പഴയ ദീര്‍ഘദൂര ഒാട്ടക്കാരിയുടെ ആവേശത്തോടെ മന്ത്രി ട്രാക്കിലിറങ്ങി. ഗെയിംസ് ഇന്ന് വൈകിട്ട് സമാപിക്കും.

59 കാരിയായ മന്ത്രി ജെ ചിഞ്ചുറാണി 55 വയസിന് മുകളിലുളളവരുടെ നൂറു മീറ്റര്‍ ഒാട്ടത്തിലാണ് പങ്കെടുത്തത്. ഏറെനാളായി ട്രാക്കില്‍ മാറി നിന്നിട്ടും പ്രായം തളർത്തിയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ട്രാക്കിലെ മന്ത്രിയുടെ പ്രകടനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒാടിയ ലാല്‍ബഹാദുര്‍ സ്റ്റേഡ‍ിയത്തിലെ ട്രാക്കില്‍ വീണ്ടും ഓടാന്‍ കഴിഞ്ഞതിലുളള സന്തോഷവും മന്ത്രി പങ്കുവച്ചു. 

എസ്എന്‍ വനിതാകോളജില്‍ പഠിക്കുമ്പോള്‍ ചാംപ്യന്‍പട്ടം നേടിയിട്ടുളള ചിഞ്ചുറാണി ഒട്ടേറെ അത്്ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. 

15 ഇനങ്ങളിലായി വിവിധ ജില്ലകളിൽ നിന്ന് ആയിരത്തിലധികം പേരാണ് മാസ്റ്റേഴ്സ് ഗെയിംസിന്റെ ഭാഗമായത്.

MORE IN SPORTS
SHOW MORE