ഐഎസ്എൽ: ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില

kerala-blasters-03
SHARE

ഐഎസ്എലിലെ അഞ്ചാമങ്കത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ 37-ാം മിനിറ്റില്‍ ടോമിസ്‌ലാവ് മര്‍സെലയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. 44-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസ് നേടിയ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. മത്സരത്തിൽ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സാണ് മുന്നേറിയത്.

15ാം മിനിറ്റിൽ വാസ്‌ക്വെസിന്റെ കിക്ക് പന്ത് വലയിലെത്തിച്ചെങ്കിലും ബംഗാൾ താരങ്ങളുടെ എതിർപ്പിനെതുടർന്നു റഫറി ഗോൾ പിൻവലിക്കുകയായിരുന്നു. തുടര്‍ന്ന് 37-ാം മിനിറ്റില്‍ രാജു ഗെയ്ക്‌വാദിന്റെ ലോങ് ത്രോ, മര്‍സെല ഹെഡറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വലയിലെത്തിച്ചു. പിന്നീട് 44ാം മിനിറ്റിൽ വാസ്‌ക്വസിലൂടെ ബ്ലാസ്റ്റേഴ്സ് സമനില നേടി.

MORE IN SPORTS
SHOW MORE