അബുദാബിയിലെ ട്രാക്കിന് തീ പിടിപ്പിക്കുന്നത് ആരാവും? കാത്തിരിക്കുന്നത് ലോക കിരീടം

formulaone-12
SHARE

നൂറ്റാണ്ടിലെ ഏറ്റവും ആവേശകരമായ ഫോര്‍മുല വണ്‍ സീസണ് ഇന്ന് ഫിനാലെ. ലോകചാംപ്യനെ നിശ്ചയിക്കുന്ന അബുദാബി ഗ്രാന്‍ പ്രീ ഇന്ന് വൈകുന്നേരം ആറരയ്ക്ക്. 369.5 പോയിന്റുമായി റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനും  മേഴ്സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടനും ഒപ്പത്തിനൊപ്പമാണ്. 

യോഗ്യാതറൗണ്ടില്‍ ഒന്നാമതെത്തിയ വെര്‍സ്റ്റപ്പന്‍ പോള്‍ പൊസിഷനില്‍ മല്‍സരം ആരംഭിക്കും.  ഹാമിള്‍ട്ടന്‍ ഐതിഹാസികമായ എട്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ കന്നികിരീടമാണ് വെര്‍സ്റ്റപ്പന്റെ സ്വപ്നം.   

അബുദാബിയിലെ ട്രാക്കിനെ തീപിടിപ്പിക്കുന്നവനെ കാത്തിരിക്കുന്നത് വേഗതയുടെ ലോകകിരീടം. സൗദി അറേബ്യന്‍ ഗ്രാന്‍പ്രീയില്‍ ഹാമിള്‍ട്ടന്‍ ഒന്നാമെത്തിയതോടെയാണ് പോയിന്റ് നില സമനിലയില്‍ കുരുങ്ങിയത്‌. ഒപ്പം മല്‍സരിച്ച മറ്റ് 19 പേരെയും അപ്രത്യക്ഷരാക്കുന്ന പോരാട്ടവീര്യമാണ് ഇത്തവണ 

സില്‍വര്‍സ്റ്റോണ്‍ ഗ്രാന്‍പ്രീയില്‍  ഹാമിള്‍ട്ടന്‍ വെര്‍സ്റ്റാപ്പന്റെ കാറിലിടിച്ചതോടെ ഡച്ച് താരം റേസ് പൂര്‍ത്തിയാക്കാനാകാതെ പുറത്തേയ്ക്ക്ബ്രസീലില്‍ പത്താം സ്ഥാനത്തുനിന്ന് കുതിച്ചുകയറിയ ഹാമിള്‍ട്ടന്‍ വെര്‍സ്റ്റാപ്പനെയും പിന്നിലാക്കി ഒന്നാമത്. ഹാമിള്‍ട്ടന്‍ ജയിച്ചാല്‍ അത് ചരിത്രമാകും. ഏറ്റവുമധികം ലോകികരീടങ്ങളുള്ള താരം. പിന്നിലാകുന്നത് സാക്ഷാല്‍ മൈക്കിള്‍ ഷൂമാക്കര്‍.

MORE IN SPORTS
SHOW MORE