കിരീടം നിലനിർത്താൻ കംഗാരുപ്പട; ബൗളർമാരുടെ കരുത്തിൽ ഇംഗ്ലണ്ട്; 'ആഷസി'ൽ തീപാറും

sashes-07
SHARE

ഇംഗ്ലണ്ട് –ഓസ്ട്രേലിയ ആഷസ്  ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ബ്രിസ്ബെയ്നില്‍ തുടക്കം. പുതിയ നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ ആഷസ് നിലനിര്‍ത്താന്‍ ഇറങ്ങുന്നത്. 

അശ്ലീല സന്ദേശവിവാദത്തില്‍ നായകന്‍ ടിം പെയിനെ മാറ്റിനിര്‍ത്തേണ്ടി വന്ന നാണക്കേട് തീര്‍ക്കാനാവും ഓസ്ട്രേലിയയുടെ ശ്രമം. ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ തോല്‍വിയുടെ നാണക്കേടും മാറ്റണം. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും അടങ്ങുന്ന ഓസ്ട്രേലിയന്‍ ബാറ്റിങ് നിര ഇംഗ്ലീഷ് ബോളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാകും.  സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരയെന്ന ആനുകൂല്യവും ഓസ്ട്രേലിയക്ക് മുന്‍തൂക്കം നല്‍കുന്നു.  കമ്മിന്‍സിനെ കൂടാതെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ നയിക്കുന്ന ബോളിങ് നിരയും ഓസ്ട്രേലിയക്ക് മേല്‍ക്കൈ നല്‍കും. 

ക്യാപ്റ്റന്‍ ജോ റൂട്ടിനെ കൂടാതെ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്റ്റോ എന്നിവരുടെ ബാറ്റിങ് ഇംഗ്ലണ്ടിന് നിര്‍ണായകമാണ്. ബെന്‍ സ്റ്റോക്സ് തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡ് നയിക്കുന്ന ബോളിങ് നിരയുടെ ഓസ്ട്രേലിയയിലെ പ്രകടനം ഇംഗ്ലണ്ടിന് ആശ്വാസം നല്‍കുന്ന ഒന്നല്ല. കൂടാതെ പരുക്കേറ്റ ജെയിംസ് ആന്‍ഡേഴ്സന്‍ ആദ്യ  ടെസ്റ്റില്‍ കളിക്കാത്തതും തിരിച്ചടിയാണ്.  ഓസ്ട്രേലിയയില്‍ നടന്ന കഴിഞ്ഞ 10 ടെസ്റ്റുകളില്‍ ഒമ്പതിലും തോറ്റ ഇംഗ്ലണ്ടിന്  ഈ പരമ്പരയിലെങ്കിലും ജയിക്കേണ്ടത് അനിവാര്യമാണ്. അതേ സമയം പരമ്പരയിലെ അഞ്ചാം ടെസ്റ്റ് പെര്‍ത്തില്‍ നിന്ന് മാറ്റി. കടുത്ത കോവിഡ്  നിയന്ത്രണങ്ങളെ തുടര്‍ന്നാണ് തീരുമാനം. വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ 14 ദിവസത്തെ ക്വാറന്റീനുണ്ട്. മെല്‍ബണ്‍, കാന്‍ബറ, സിഡ്നി എന്നിവയില്‍ ഒന്നാകും വേദി. ജനുവരി 14 മുതലാണ് മല്‍സരം തുടങ്ങാനിരുന്നത്.

MORE IN SPORTS
SHOW MORE